എഞ്ചിനിയറിംഗ് പാഠങ്ങള്‍ രോഗിയുടെ ജീവന്‍ രക്ഷിച്ച കഥ

എഞ്ചിനിയറിംഗ് പാഠങ്ങള്‍ രോഗിയുടെ ജീവന്‍ രക്ഷിച്ച കഥ

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ പ്രമേഹ രോഗിയുടെ ജീവന്‍ രക്ഷിച്ച് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി. എഞ്ചിനിയറിംഗില്‍ താന്‍ പഠിച്ച പാഠങ്ങള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുമെന്ന് കാന്‍പൂര്‍ ഐഐടി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ കാര്‍ത്തികേയ ഒരിക്കലും കരുതിക്കാണില്ല. ന്യൂഡല്‍ഹിയില്‍ നിന്നും ജനീവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

പ്രമേഹരോഗിയായ യാത്രക്കാരന്‍ ഇന്‍സുലിന്‍ പമ്പ് എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് യാത്ര ആരംഭിച്ചപ്പോള്‍ സ്ഥിതി മോശമാവുകയായിരുന്നു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിവരമറിയുകയും വിമാനത്തിലെ യാത്രക്കാരനായ ഡോക്ടറുടെ കയ്യില്‍ ഇന്‍സുലിന്‍ ഉള്ളതായി മനസ്സിലാക്കുകയും ചെയ്തു. എന്നാല്‍ ഇന്‍സുലിന്‍ പേനയില്‍ ഇന്‍സുലിന്‍ കാട്രിഡ്ജുകള്‍ നിറയ്ക്കാന്‍ കഴിയാതെ വന്നതോടെ മുഴുവനാളുകളും അങ്കലാപ്പിലായി. സഹായിക്കാനെത്തിയ കാര്‍ത്തികേയ ഇന്‍സുലിന്‍ പേനയിലെ സ്പ്രിങ് നഷ്ടപ്പെട്ടതാണ് പ്രശ്‌നമെന്ന്് മനസ്സിലാക്കുകയും മറ്റൊരു യാത്രക്കാരനില്‍ നിന്ന് ബോള്‍ പെന്‍ സ്ര്പിങ് വാങ്ങി ഇന്‍സുലിന്‍ നിറയ്ക്കുകയുമായിരുന്നു. തക്കസമയത്തെ ഇടപെടലിനെ തുടര്‍ന്ന് രോഗിയുടെ രക്തസമ്മര്‍ദ്ദം പൂര്‍വ്വസ്ഥിതിയിലായി. പിന്നീട് വിമാനം നിലത്തിറക്കി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിയ ശേഷമാണ് യാത്രക്കാരന്‍ പോയതെന്ന് കാര്‍ത്തികേയ ട്വിറ്ററില്‍ കുറിച്ചു. ‘എഞ്ചിനിയര്‍മാര്‍ക്കും ജീവന്‍ രക്ഷിക്കാം’ എന്ന തലക്കെട്ടോടെ കാര്‍ത്തികേയ തന്നെയാണ് തന്റെ അനുഭവം ട്വിറ്ററില്‍ കുറിച്ചത്.

 

Comments

comments

Categories: Motivation