വാള്‍നട്ട് ദഹനേന്ദ്രിയത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തും

വാള്‍നട്ട് ദഹനേന്ദ്രിയത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തും

ഇല്ലിനോയ്‌സ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍

ദുബായ്: വാള്‍നട്ട് ദഹനേന്ദ്രിയങ്ങളിലുള്ള ബാക്റ്റീരിയകളുടെ കാര്യത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുകയും ആരോഗ്യത്തിനു മികച്ച രീതിയിലെ നേട്ടം പ്രദാനം നല്‍കുകയും ചെയ്യുമെന്ന് ഇല്ലിനോയ്‌സ് സര്‍വകലാശാലയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

ഇങ്ങനെ സൂക്ഷ്മ ബാക്റ്റീരിയകളുടെ കാര്യത്തില്‍ മാത്രമല്ല വാള്‍നട്ട് ഉപയോഗത്തിന്റെ സ്വാധീനം. ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ക്കു സന്തോഷകരമായ വാര്‍ത്ത നല്‍കിക്കൊണ്ട് ഈ പഠനത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയായവരുടെ എല്‍ഡിഎല്‍. കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുകയും ചെയ്തു എന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. വാള്‍നട്ടിന്റെ സവിശേഷതകള്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് പഠനം.

ആരോഗ്യവാന്‍മാരായ 18 സ്ത്രീപുരുഷന്‍മാരിലാണ് പഠനം നടത്തിയത്. 23 ആഴ്ചകളില്‍ 42 ഗ്രാം വാള്‍നട്ട് അടങ്ങിയതും ഇത് അടങ്ങിയിട്ടില്ലാത്തതുമായ ഭക്ഷണം നിയന്ത്രിതമായി നല്‍കിയാണ് പഠനം നടത്തിയത്

ഹൃദയ ആരോഗ്യത്തിന്റെ കാര്യത്തിലും കോളോറെക്ടല്‍ കാന്‍സര്‍ ചുരുക്കുന്ന കാര്യത്തിലും വാള്‍നട്ട് പോലുള്ളവ ധാരാളം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും എന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലുള്ള നാര് ഗട്ട് മൈക്രോബയോട്ട എന്ന ബാക്റ്റീരിയകള്‍ക്കുള്ള ഭക്ഷ്യ സ്രോതസ്സായാണു വര്‍ത്തിക്കുന്നത്. വാള്‍നട്ട് ഉപയോഗിക്കുമ്പോള്‍ ആരോഗ്യത്തിനു ഗുണകരമായ മൈക്രോബുകള്‍ വര്‍ധിക്കുന്നതായി ഇതേക്കുറിച്ചു പ്രതികരിക്കവെ ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ ഫുഡ് സയന്‍സ് ആന്റ് ഹ്യൂമന്‍ ന്യൂട്രീഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഹനാ ഹോള്‍ചര്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യവാന്‍മാരായ 18 സ്ത്രീപുരുഷന്‍മാരിലാണ് പഠനം നടത്തിയത്. 23 ആഴ്ചകളില്‍ 42 ഗ്രാം വാള്‍നട്ട് അടങ്ങിയതും ഇത് അടങ്ങിയിട്ടില്ലാത്തതുമായ ഭക്ഷണം നിയന്ത്രിതമായി നല്‍കിയാണ് പഠനം നടത്തിയത്.

Comments

comments

Categories: Arabia