വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാലു പോലീസുകാര്‍ക്കു കൂടി പങ്ക്; പ്രതിചേര്‍ത്തു

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാലു പോലീസുകാര്‍ക്കു കൂടി പങ്ക്; പ്രതിചേര്‍ത്തു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാലു പൊലീസുകാരെ കൂടി പ്രതിചേര്‍ത്തു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിക്കുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണു പ്രതി ചേര്‍ത്തത്. എഎസ്‌ഐമാരായ ജയാനന്ദന്‍, സന്തോഷ് ബേബി, സിപിഒമാരായ സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണു ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അന്യായമായി തടങ്കലില്‍ വച്ചതിനും സ്റ്റേഷനില്‍ മര്‍ദിച്ചത് മറച്ചുവച്ചതിനുമാണ് കേസ്. പ്രത്യേക അന്വേഷണസംഘം പറവൂര്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. എട്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും എസ്‌ഐ ജി.എസ്. ദീപക്കും വരാപ്പുഴ വീടാക്രമണ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തതു റൂറല്‍ എസ്പിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നു മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ എസ്പി എ.വി.ജോര്‍ജിനെ ചോദ്യം ചെയ്തിരുന്നു.േ

Comments

comments

Categories: Current Affairs