വരാപ്പുഴ കേസില്‍ ആയുധങ്ങള്‍ കണ്ടെത്തി

വരാപ്പുഴ കേസില്‍ ആയുധങ്ങള്‍ കണ്ടെത്തി

കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ ആയുധങ്ങള്‍ കണ്ടെത്തി. വടിവാള്‍, ഇരുമ്പ് പൈപ്പ് എന്നിവ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ആക്രമണത്തിനുശേഷം പ്രതികള്‍ ആയുധങ്ങള്‍ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

കേസിലെ മൂന്ന് പ്രതികളെ ദേവസ്വംപാടത്ത് എത്തിച്ച് അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തി. വിപിന്‍, തുളസീദാസ്, അജിത് എന്നിവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. വരാപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പലകേസുകളിലും ഇവര്‍ പ്രതികളായിരുന്നെന്ന് കണ്ടെത്തി.  വീടാക്രമിച്ചത്തില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയിരുന്നു.

 

Comments

comments

Categories: Top Stories