ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180 റേസ് എഡിഷന്‍ പുറത്തിറക്കി

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180 റേസ് എഡിഷന്‍ പുറത്തിറക്കി

എക്‌സ് ഷോറൂം വില 83,233

ന്യൂഡെല്‍ഹി : ആര്‍ടിആര്‍ 160 റേസ് എഡിഷനുപിന്നാലെ, അപ്പാച്ചെ ആര്‍ടിആര്‍ 180 യുടെ റേസ് എഡിഷന്‍ ടിവിഎസ് പുറത്തിറക്കി. 83,233 രൂപയാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180 റേസ് എഡിഷന്റെ എക്‌സ് ഷോറൂം വില. റേസിംഗ് ഇന്‍സ്പയേഡ് ഗ്രാഫിക്‌സ് സഹിതം പേള്‍ വൈറ്റ് നിറത്തില്‍ മാത്രമായിരിക്കും പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 180 റേസ് എഡിഷന്‍ ലഭിക്കുന്നത്.

മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകള്‍ സ്റ്റാന്‍ഡേഡ് ആയിരിക്കും. കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത സവിശേഷമായ റേസിംഗ് തീം, പുതിയ 3ഡി ടിവിഎസ് ലോഗോ, അലോയ് വീലുകളില്‍ ടിവിഎസ് റേസിംഗ് റിം സ്റ്റിക്കറിംഗ് എന്നിവ കാണാം. ആര്‍ടിആര്‍ 160 റേസിലേതുപോലെ ബ്ലൂ ബാക്ക്‌ലൈറ്റ് സഹിതം ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡാണ് ഇപ്പോള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.

റേസിംഗ് ഇന്‍സ്പയേഡ് ഗ്രാഫിക്‌സ് സഹിതം പേള്‍ വൈറ്റ് നിറത്തില്‍ മാത്രമായിരിക്കും ലഭിക്കുന്നത്

177.4 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക് എന്‍ജിന്‍ 8,500 ആര്‍പിഎമ്മില്‍ 16.62 എച്ച്പി പരമാവധി കരുത്തും 6,500 ആര്‍പിഎമ്മില്‍ 15.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 4.96 സെക്കന്‍ഡ് മതി.

Comments

comments

Categories: Auto