ടഫ് മഡ്ഡര്‍ ഒമാനിലേക്ക്, സാഹസിക പ്രിയര്‍ക്ക് ഉത്സവം

ടഫ് മഡ്ഡര്‍ ഒമാനിലേക്ക്, സാഹസിക പ്രിയര്‍ക്ക് ഉത്സവം

ആഗോള ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ ടഫ് മഡ്ഡര്‍ സബ്‌കോ സ്‌പോര്‍ട്‌സുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടു. ഒമാനില്‍ സജീവമാകും

മസ്‌ക്കറ്റ്: ഒമാനിലുള്ള സാഹസിക പ്രേമികളെ ഹരം കൊള്ളിക്കാന്‍ ആഗോള ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡും ഒബ്സ്റ്റക്കിള്‍ ഇവന്റുകളുടെ സംഘാടകരുമായ ടഫ് മഡ്ഡര്‍ എത്തുന്നു. ഒമാനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി കമ്പനി വ്യക്തമാക്കി. സബ്‌കോ സ്‌പോര്‍ട്‌സുമായി ബഹുവര്‍ഷം പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടാണ് ടഫ് മഡ്ഡര്‍ ഒമാനില്‍ സജീവമാകുക.

പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി ടഫ് മഡ്ഡര്‍ രണ്ട് ഒബ്സ്റ്റക്കിള്‍ ഇവന്റുകള്‍ മസ്‌ക്കറ്റിലും സലാലയിലുമായി നടത്തും. മസ്‌ക്കറ്റിലെ ഇവന്റ് നവംബര്‍ 30നായിരിക്കും. സാലാലയിലെ തിയതി തീരുമാനിച്ചിട്ടില്ല.

പങ്കെടുക്കുന്നവരുടെ സ്റ്റാമിനയും ശാരീരിക്ഷ ക്ഷമതയും ബുദ്ധിശക്തിയും എല്ലാം അളക്കുന്ന ടീം വര്‍ക്ക് അധിഷ്ഠിത റേസ് ആയിരിക്കും ടഫ് മഡ്ഡര്‍ നടത്തുക. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ചെളിയിലൂടെയുള്ള ടഫ് ആയ ചലഞ്ച് ആയിരിക്കും പങ്കെടുക്കുന്നവര്‍ക്ക് മുന്നിലുണ്ടാകുക. ആദ്യമായാണ് ഒമാനില്‍ ഇത്തരമൊരു പരിപാടി നടക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് മുന്നില്‍ നിരവധി തടസ്സങ്ങളുണ്ടാകും, ചുമരിലൂടെ കയറുക, ഭാരമുള്ള വസ്തുക്കള്‍ ഏറ്റുക, ചെളിയിലൂടെയുള്ള സാഹസിക നീക്കം, ചാട്ടം, ഓട്ടം, മറച്ചില്‍…അങ്ങനെ സാഹസിക പ്രിയര്‍ക്ക് താല്‍പ്പര്യമുള്ള സകലതും.

ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടാകുന്ന ഇവന്റായി ഇത് മാറുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ലോകം മുഴുവന്‍ ആസ്വദിക്കുന്ന അത്തരമൊരു ഫണ്‍ ഇവന്റാണ് ടഫ് മഡ്ഡര്‍. ഇതിന് പറ്റിയ വേദികള്‍ ഒമാനിലുണ്ട്-സബ്‌കോ സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്റ്റര്‍ നിക്ക് കാര്‍ട്‌റൈറ്റ്

ടഫ് മഡ്ഡര്‍ 5കെയും മിനി മഡ്ഡര്‍ ഇവന്റുമായിരിക്കും നടക്കുകയെന്ന് കമ്പനി അറിയിച്ചു. ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടാകുന്ന ഇവന്റായി ഇത് മാറുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ലോകം മുഴുവന്‍ ആസ്വദിക്കുന്ന അത്തരമൊരു ഫണ്‍ ഇവന്റാണ് ടഫ് മഡ്ഡര്‍. ഇതിന് പറ്റിയ വേദികള്‍ ഒമാനിലുണ്ട്-സബ്‌കോ സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്റ്റര്‍ നിക്ക് കാര്‍ട്‌റൈറ്റ് പറഞ്ഞു.

ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ നിലനില്‍ക്കുന്ന മദിനത്ത് അല്‍ ഇര്‍ഫാനിലായിരിക്കും ഇവന്റ് നടക്കുകയെന്നാണ് സൂചന. ഗള്‍ഫ് മേഖലയില്‍ ടഫ് മഡ്ഡര്‍ പരിപാടികള്‍ക്ക് വേദിയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാന്‍. 2016ല്‍ യുഎഇ ടഫ് മഡ്ഡര്‍ ഇവന്റുകള്‍ക്ക് വേദിയായിരുന്നു.

അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി ഏകദേശം മൂന്ന് ദശലക്ഷത്തിലധികം പേര്‍ ടഫ് മഡ്ഡര്‍ ഇവന്റുകളില്‍ പങ്കെടുക്കാറുണ്ട്. യുഎസ്, യുകെ, ജര്‍മനി, ഓസ്‌ട്രേലിയ, യുഎഇ, കാനഡ, സൗത്ത് ആഫ്രിക്ക, ഫിലിപ്പീന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ സജീവമാണ് ടഫ് മഡ്ഡര്‍.

ഒമാനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് ഞങ്ങള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണത്. സബ്‌കോ സ്‌പോര്‍ട്‌സുമായി ചേര്‍ന്ന് അവിടെ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുന്നതില്‍ അതീവ സന്തോഷമുണ്ട് ഞങ്ങള്‍ക്ക്. ഈ വര്‍ഷം രണ്ട് ഇവന്റുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്-ടഫ് മഡ്ഡര്‍ സിഇഒയും സ്ഥാപകനുമായ വില്‍ ഡീന്‍ പറഞ്ഞു.

Comments

comments

Categories: Arabia