സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ അവസാന പ്രബന്ധം പ്രസിദ്ധീകരിച്ചു

സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ അവസാന പ്രബന്ധം പ്രസിദ്ധീകരിച്ചു

ലണ്ടന്‍: പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചു വിശദീകരിക്കുന്ന സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ അവസാന ഗവേഷണ പ്രബന്ധം ‘A Smooth Exit from Eternal Inflation? ‘ പ്രസിദ്ധീകരിച്ചു. String theory യെ അടിസ്ഥാനമാക്കിയ ഈ പഠനത്തിലൂടെ ഹോക്കിംഗ്‌സ് അഭിമുഖീകരിച്ചിരുന്ന പ്രപഞ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമല്ല, പകരം സമാന്തര പ്രപഞ്ചങ്ങളെ കണ്ടെത്താനുള്ള ഒരു വഴിയും നിര്‍ദേശിക്കുന്നു. ബിഗ് ബാങ് സിദ്ധാന്തങ്ങളില്‍ വിശദമാക്കുന്നതു പോലെയല്ല പ്രപഞ്ചത്തിന്റെ ഉത്ഭവം, പ്രപഞ്ചം കൂടുതല്‍ ലളിതവും, വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നവയുമാണെന്നും ഹോക്കിംഗ്‌സിന്റെ സിദ്ധാന്തം വിശദമാക്കുന്നു. ബെല്‍ജിയത്തിലെ യൂണിവേഴ്‌സിറ്റി ഓഫ് ലിയുവനിലെ പ്രഫസര്‍ തോമസ് ഹെര്‍ടോഗുമായി ചേര്‍ന്നു തയാറാക്കിയതാണ് പ്രബന്ധം. ഇത് ഹോക്കിംഗ്‌സ് മരിച്ച മാര്‍ച്ച് 14-ന് പത്ത് ദിവസം മുന്‍പാണു Journal of High-Energy Physics-നു സമര്‍പ്പിച്ചത്.
തമോഗര്‍ത്തങ്ങളെ (ബ്ലാക്ക് ഹോള്‍സ്) കുറിച്ചും, ആദിമ പ്രപഞ്ചത്തെ കുറിച്ചും ഗവേഷണം നടത്തുകയും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനാവ് സ്റ്റീഫന്‍ ഹോക്കിംഗ്‌സ്.

Comments

comments

Categories: FK Special, Slider