സുഡാനിലേക്ക് എണ്ണ വിതരണം ചെയ്യാന്‍ സൗദി അറേബ്യ

സുഡാനിലേക്ക് എണ്ണ വിതരണം ചെയ്യാന്‍ സൗദി അറേബ്യ

കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടുന്ന സുഡാനിലേക്ക് ദശലക്ഷകണക്കിന് ടണ്‍ എണ്ണ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൗദി നല്‍കും

റിയാദ്: ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ കടുത്ത എണ്ണ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ സുഡാനെ അകമഴിഞ്ഞ് സഹായിക്കാനുള്ള തീരുമാനമായി മുന്നോട്ട് വന്നിരിക്കുകയാണ് സൗദി അറേബ്യ. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സുഡാന് ആവശ്യത്തിന് എണ്ണ സൗദി വിതരണം ചെയ്യുമെന്ന് സുഡാന്‍ ഓയില്‍ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിരൂക്ഷമായ എണ്ണ പ്രതിസന്ധിയാണ് സുഡാന്‍ നേരിടുന്നത്. കരിചന്തയിലെ എണ്ണ വില്‍പ്പന വില അഭൂതപൂര്‍വമായി ഉയരുകയും ചെയ്തു. ഫ്യുവല്‍ സ്റ്റേഷനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് ജനങ്ങള്‍ എണ്ണ വാങ്ങുന്നത്.

പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സുഡാനില്‍ നിന്നുള്ള പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച്ച റിയാദ് സന്ദര്‍ശിച്ചിരുന്നു. എണ്ണ മന്ത്രിയായ അബ്ദുള്‍ റഹ്മാന്‍ ഒസ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൗദിയില്‍ സന്ദര്‍ശനം നടത്തിയത്.

പെട്രോളില്ലാതെ ട്രക്കുകള്‍ നിരത്തിലിറങ്ങുന്നത് നിര്‍ത്തി. ഇത് സുഡാനിലെ കാര്‍ഷിക രംഗത്തെയും ബാധിച്ചു. ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച് കര്‍ഷകരും രംഗത്തെത്തിയിരിക്കുകയാണ്

സുഡാനിലേക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് എണ്ണ വിതരണം ചെയ്യാമെന്നുള്ള ധാരണയിലാണ് ഞങ്ങള്‍ മടങ്ങിയത്-മന്ത്രി പറഞ്ഞു. ആദ്യ വര്‍ഷം 1.8 ദശലക്ഷം ടണ്‍ എണ്ണയാണ് സൗദി സുഡാനിലേക്ക് കയറ്റി അയക്കുക. പിന്നീട് ഓരോ വര്‍ഷം കൂടുന്തോറും ഇതില്‍ ഏഴ് ശതമാനം വര്‍ധന വരുത്തും.

അതേസമയം ഈ ധാരണയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സുഡാന്‍ പുറത്തുവിട്ടിട്ടില്ല. എണ്ണ ഇടപാടിന്റെ കരട് രേഖ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് സുഡാന്‍ അറിയിച്ചു. അലോട്ട് ചെയ്തപ്പെട്ടതിനേക്കാള്‍ കുറവ് പെട്രോളും ഡീസലും മാത്രമാണ് സുഡാനിലെ മിക്ക പമ്പുകളിലേക്കും എത്തുന്നത്. സ്റ്റോക് തീര്‍ന്നു കഴിഞ്ഞാല്‍ പെട്രോള്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

പെട്രോളില്ലാതെ ട്രക്കുകള്‍ നിരത്തിലിറങ്ങുന്നത് നിര്‍ത്തി. ഇത് സുഡാനിലെ കാര്‍ഷിക രംഗത്തെയും ബാധിച്ചു. ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച് കര്‍ഷകരും രംഗത്തെത്തിയിരിക്കുകയാണ്. നൂറുകണക്കിന് ട്രക്കുകളാണ് സേവനം നിര്‍ത്തിവെച്ചിരിക്കുന്നത്. പല നഗരങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വ്യാപകമാകുന്നുമുണ്ട്.

Comments

comments

Categories: Arabia