പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ അഞ്ച് കമ്പനികളെ റെന്യുപവര്‍ ഏറ്റെടുക്കും

പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ അഞ്ച് കമ്പനികളെ റെന്യുപവര്‍ ഏറ്റെടുക്കും

ഓഹരി വില്‍പ്പന വഴി മൊത്തം 6,000 കോടി രൂപ മുതല്‍ 7,000 കോടി രൂപ സ്വരൂപിക്കും

ന്യൂഡെല്‍ഹി: പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ നിന്നുള്ള അഞ്ച് കമ്പനികളെ ഏറ്റെടുക്കാന്‍ റെന്യുപവര്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ എനര്‍ജി, ശ്രീ എക്യുപ്‌മെന്റ് ഫിനാന്‍സ്, ഇഎസ് എനര്‍ജി എന്നിവ ഉള്‍പ്പടെയുള്ള അഞ്ച് കമ്പനികളെയാണ് റെന്യുപവര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനികളുടെ പ്രൊമോട്ടര്‍മാരുമായി റെന്യുപവര്‍ ചര്‍ച്ച നടത്തുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കാറ്റില്‍ നിന്നും സൗരോര്‍ജത്തില്‍ നിന്നും 680 മെഗാവാട്ട് ഊര്‍ജോല്‍പ്പാദനമാണ് സംയുക്തമായി ഈ കമ്പനികള്‍ നടത്തുന്നത്. ആറായിരം കോടി രൂപയാണ് ഏറ്റെടുക്കല്‍ ചെലവ് കണക്കാക്കിയിട്ടുള്ളതെന്ന്
അടുത്ത മൂന്നോ നാലോ മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് റെന്യു പവര്‍ പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ കൈവശമുള്ള മൂലധനം ഉപയോഗിച്ചും പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വഴി സ്വരൂപിക്കുന്ന നിക്ഷേപത്തിലൂടെയുമായിരിക്കും ഏറ്റെടുക്കല്‍ തുക കണ്ടെത്തുക.

പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നതായി അറിയിച്ചുകൊണ്ടുള്ള കരട് പത്രിക സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. 2,700 കോടി രൂപയുടെ പുതിയ ഓഹരികള്‍ വില്‍പ്പന നടത്തുന്നതിനു പുറമെ ഗോള്‍ഡ്മാന്‍ സാച്ച്‌സ്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഗ്ലോബല്‍ എന്‍വയേണ്‍മെന്റ് ഫണ്ട് തുടങ്ങിയ റെന്യുപവറിന്റെ നിക്ഷേപകരും തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഒരു പങ്ക് വിപണിയില്‍ വിറ്റഴിക്കും. ഓഹരി വില്‍പ്പന വഴി മൊത്തം 6,000 കോടി രൂപ മുതല്‍ 7,000 കോടി രൂപ സ്വരൂപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3.7 ജിഗാവാട്ട് ഉര്‍ജോല്‍പ്പാദന ശേഷിയാണ് റെന്യു പവറിന് നിലവിലുള്ളത്. 1.9 ജിഗാവാട്ട് ശേഷി കൂടി കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. അഞ്ച് കമ്പനികള്‍ കൂടി റെന്യു പവറിന്റെ നിയന്ത്രണത്തിലാകുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തന സജ്ജമായ ശേഷി 4.3 ജിഗാവാട്ടിലേക്ക് ഉയരും. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാഥമിക കരാറുകളില്‍ കമ്പനി ഇതിനകം ഒപ്പുവെച്ചതായാണ് വിവരം. തുടര്‍ നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ശം സെപ്റ്റംബറോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy