അസൂയയ്ക്കു  മരുന്നില്ലെങ്കിലും കഷണ്ടിക്ക് മരുന്നുണ്ട്!

അസൂയയ്ക്കു  മരുന്നില്ലെങ്കിലും കഷണ്ടിക്ക് മരുന്നുണ്ട്!

അസ്ഥിക്ഷയത്തിത്തിന് ഉപയോഗിക്കുന്ന മരുന്ന് കഷണ്ടി മാറുന്നതിന് ഗുണകരമാകുമെന്ന് പുതിയ പഠനങ്ങള്‍. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് മുടി വളരുന്നതിനും പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നതിനും WAY316606 എന്ന മരുന്ന് കൊണ്ട് കഴിയുമെന്ന് തെളിയിച്ചിരിക്കുന്നത്.

രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള Cyclosporine A എന്ന മരുന്നും പരീക്ഷണത്തിനിടയാക്കിയിരുന്നു. ഈ മരുന്ന് മുടി കൊഴിച്ചില്‍ മാറുന്നതിന് സഹായിക്കുമെങ്കിലും പലവിധ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തി. അങ്ങനെ, സമാനമായ ആട്രിബ്യൂട്ടുകളുള്ള ഒരു മരുന്ന് അന്വേഷിച്ച് അവര്‍ അത് WAY316606 ല്‍ കണ്ടെത്തി. ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല മികച്ച ഫലവും തരുന്നു. മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് ഇത് നല്ലൊരു പ്രതിരോധ മാര്‍ഗ്ഗമായിരിക്കുമെന്നാണ് സര്‍വ്വകലാശാലയിലെ ഡോ. ഹോക്ഷായുടെ വെളിപ്പെടുത്തല്‍.

 

Comments

comments

Categories: Health