നഖം നോക്കി അറിയാം ആരോഗ്യം

നഖം നോക്കി അറിയാം ആരോഗ്യം

കൈ നഖങ്ങളിലെ വെളുത്ത പാട് നോക്കി മനസ്സിലാക്കാം ഒരാളിന്റെ ആരോഗ്യ സ്ഥിതി. ഓരോ വിരലുകളും ഓരോ ശരീര പ്രക്രിയയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ചെറു വിരള്‍ കിഡ്‌നിയെയും ഹൃദയത്തെയും ബന്ധപ്പെട്ട് കിടക്കുന്നു. നടുവിരല്‍ തലച്ചോറിനെയും മോതിര വിരല്‍ പ്രത്യുല്‍പാദന പ്രക്രിയയെയും ബന്ധപ്പെട്ട് കിടക്കുന്നു. ചൂണ്ടു വിരല്‍ കുടലിനെയും തള്ള വിരല്‍ ശ്വാസകോശത്തെയും കാണിക്കുന്നു.

ഇളം പിങ്ക് നിറത്തോടു കൂടി നഖമാണെങ്കില്‍ പൂര്‍ണ ആരോഗ്യവാനാണെന്നതിന്റെ ലക്ഷണമാണ്. കൈ വിരലുകളോട് ചേര്‍ന്ന് നഖത്തില്‍ കാണുന്ന വെളുത്ത പാടുകള്‍ അത്ര നല്ല പുളളിയല്ല. അത് രോഗ ലക്ഷണങ്ങളില്‍ ഒന്നാണ്. അത്തരം വെളുത്ത പാടുകളെ ലൂണ്യുല എന്നാണ് പറയുന്നത്. ഇത് വലുതായാണ് കാണുന്നതെങ്കില്‍ ഇത് ലോ ബ്ലെഡ് പ്രഷര്‍, കാര്‍ഡിയോ വാസ്‌കുലര്‍ തകരാറുകള്‍, ഹൃദയമിടിപ്പിന്റെ പ്രശ്‌നങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങളാണ്. ഇനി ചെറിയ പാടുകളാണ് ഉള്ളതെങ്കില്‍ അത് പ്രിരോധ ശേഷിക്കുറവ്, ഇരുമ്പിന്റെ അംശത്തിന്റെ കുറവ് എന്നിവയുടെ ലക്ഷണങ്ങളാണ്. ഇനി ഇത് തീരെ ഇല്ലാത്തവരും ശ്രദ്ധിക്കണം. വിറ്റാമിന്‍ ബി12 ന്റെ അഭാവമാണ് ഇതിനു കാരണം.

Comments

comments

Categories: Health