ഡി ജെ തരംഗമായി കോഴിക്കോട്

ഡി ജെ തരംഗമായി കോഴിക്കോട്

കോഴിക്കോട് ഡിജെ മ്യൂസിക് ഫെസ്റ്റിവല്‍ ന്റെ ഭാഗമായി മെയ് 12 കോഴിക്കോട് സ്‌റ്റേഡിയത്തിനു സമീപത്തെ ഹോട്ടല്‍ മഡോണയില്‍ കോഴിക്കോട്ടെ പ്രമുഖരായ പത്ത് ഡിജെ കള്‍ ഒന്നിക്കുന്നു. വൈകുന്നേരം 4.30 മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍ നടക്കുക. പ്രവേശനം പാസ് മുഖാന്തരമാണ്. കോഴിക്കോടിന്റെ ഡിജെ പ്രേമം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഡിജെ യ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം. ഡിജെ യുമായി ബന്ധപ്പെട്ട് ആദ്യമായാണ് കോഴിക്കോട് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരിപാടി കോഴിക്കോടിന്റെ മ്യൂസിക് സെന്‍സ് തന്നെ മാറ്റി മറിക്കുമെന്ന് സി ഡി എം എഫ് കണ്‍വീനര്‍ ഡിജെ രാജു പറഞ്ഞു. വരും വര്‍ഷങ്ങളിലും സിഡി എംഎഫിന്റെ നേതൃത്വത്തില്‍ ഇത്തരം പരിപാടികള്‍ കോഴിക്കോട്ട് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: More