കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സ് ഉദ്ഘാടനം വെള്ളിയാഴ്ച

കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സ് ഉദ്ഘാടനം വെള്ളിയാഴ്ച

കൊച്ചി: ബിപിസിഎല്‍ കൊച്ചി റിൈഫനറിയുടെ ഇന്റഗ്രേറ്റഡ് റിൈഫനറി എക്‌സ്പാന്‍ഷന്‍ പ്രൊജക്റ്റിന്റെ (ഐആര്‍ഇപി) ഭാഗമായി എയര്‍ പ്രൊഡക്റ്റ്‌സ് നിര്‍മിച്ച കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ്‌കോംപ്ലക്‌സിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിക്കും. മന്ത്രി പി തിേലാത്തമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എറണാകുളം എംപി പ്രൊഫ. കെ വി തോമസ്, കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രന്‍, വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍,കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്റ്റര്‍ ഡോ.എം ബീന, ഡയറക്റ്റര്‍ റിൈഫനറീസ്,ബിപിസിഎല്‍ ആര്‍ രാമചന്ദ്രന്‍, ബിപിസിഎല്‍ കൊച്ചി റിൈഫനറി എക്‌സിക്യുട്ടീവ്
ഡയറക്റ്റര്‍ പ്രസാദ് കെ പണിക്കര്‍, ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ജി ബര്‍ജസ്, എയര്‍ പ്രൊഡക്റ്റ്‌സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സമീര്‍ ജെ സെര്‍ഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

400 മില്യണ്‍ ഡോളര്‍ (ഏകേദശം 2,560 കോടി രൂപ) നിക്ഷേപത്തില്‍, ബില്‍ഡ് ഓണ്‍ ആന്‍ഡ് ഓപ്പറേറ്റ് (ബിഒഒ) മാതൃകയില്‍ ആരംഭിക്കുന്ന കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സ് ഇന്ത്യയിലെ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ്. ബിപിസിഎല്ലില്‍ നിന്നും ലീസ് അടിസ്ഥാനത്തില്‍ ലഭ്യമായ 15.5 ഏക്കര്‍ സ്ഥലത്താണ് കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. ബിപിസിഎല്ലിന്റെ റിൈഫനിംഗ് കപ്പാസിറ്റി പ്രതിദിനം 190,000 ബാരലില്‍ നിന്നും 310,000 ബാരലായി ഉയര്‍ത്താന്‍ എയര്‍ പ്രൊഡക്റ്റ്‌സ് ഉല്‍പ്പാദിപ്പിക്കുന്ന വ്യാവസായിക വാതകങ്ങള്‍ സഹായിക്കും. ഇവിെട നിര്‍മിക്കുന്ന ഹ്രൈഡജന്‍, ന്രൈടജന്‍, ഓക്‌സിജന്‍, സ്റ്റീം എന്നിവ ബിപിസിഎല്ലിന് ബിഎസ്4, ബിഎസ്5 നിലവാരത്തിലുളള വാഹന ഇന്ധനങ്ങള്‍ നിര്‍മിക്കാന്‍ അത്യന്താപേക്ഷിതമാണ്. ഐആര്‍ഇപി പൂര്‍ത്തിയാകുന്നതോടെ കൊച്ചി റിഫൈനറിയായിരിക്കും രാജ്യത്തെ ഏറ്റവും ശേഷിയുളള എണ്ണ ശുദ്ധീകരണശാല.

Comments

comments

Categories: More