മുഖ്യമന്ത്രിയെ പുകഴ്ത്തി കെഎം മാണി

മുഖ്യമന്ത്രിയെ പുകഴ്ത്തി കെഎം മാണി

കോട്ടയം: നോക്കുകൂലി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. വികസനത്തിന്റെ സൂര്യോദയം എന്ന പേരില്‍ പാര്‍ട്ടി മുഖപത്രമായ പ്രതിഛായയില്‍ എഴുതിയ ലേഖനത്തിലാണ് പിണറായിയെ മാണി പുകഴ്ത്തിയത്. മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ലേഖനം പുറത്ത് വരുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയെ പിന്തുണക്കുമെന്ന് മാണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി നാളെ യോഗം ചേരുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ടിന് മാണി ആഹ്വാനം നല്‍കുമെന്നാണ് സൂചന. ഇടതുമുന്നണിയെ പിന്തുണക്കാനാണ് മാണിക്ക് താല്‍പര്യമെങ്കിലും ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നത്.

 

Comments

comments

Categories: Politics

Related Articles