വേനല്‍ക്കാലത്ത് നിറം വര്‍ദ്ധിക്കുന്നതിനുള്ള പോംവഴികള്‍

വേനല്‍ക്കാലത്ത് നിറം വര്‍ദ്ധിക്കുന്നതിനുള്ള പോംവഴികള്‍

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതരം ക്രീമുകളും പരീക്ഷിക്കുന്നവരുണ്ട്. പ്രത്യേകിച്ച് വേനല്‍കാലത്ത് മുഖ സൗന്ദര്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കുകയാണ് പ്രധാന പോംവഴി. പുറത്തു പോകുമ്പോള്‍ വെയിലേറ്റ് ചര്‍മ്മത്തിന്റെ നിറം മങ്ങിയാല്‍ നിറം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ നോക്കാം.

1. പപ്പായ കഴിക്കുന്നതും മുഖത്ത് തേക്കുന്നതും മുഖകാന്തി വര്‍ധിക്കാന്‍ സഹായിക്കും.

2. നിറം വര്‍ധിക്കാന്‍ ആപ്പിള്‍ നല്ലതാണ്. ആപ്പിളെടുത്ത് അതിന്റെ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലില്‍ മുക്കി വയ്ക്കുക. ശേഷം ആപ്പിള്‍ നന്നായി അരച്ചെടുത്ത്് 10 മിനുട്ട് നേരം വീണ്ടും ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങനീരും ചേര്‍ക്കണം. അതിനുശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ഒരു ഐസ് ക്യൂബ് എടുത്ത് മസാജ് ചെയ്യാം.

3. രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മത്തിലെ കറുത്ത പാടുകള്‍ കറുത്ത പാടുകള്‍ അകറ്റാനും ഇത് സഹായകമാണ്.

4. ജ്യൂസിനൊപ്പം അതേ അളവില്‍ തേങ്ങാപാല്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുകയാണെങ്കില്‍ അത് ചര്‍മത്തിന്റെ ഇരുളിമ അകറ്റാന്‍ സഹായിക്കും.

5. തേങ്ങാവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മം നിറം വെക്കുന്നതിന് സഹായിക്കും.

6. മഞ്ഞള്‍, ചന്ദനം എന്നിവ നന്നായി അരച്ചെടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം.

7. ചന്ദനവും പനിനീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.

8. കുക്കുംബര്‍ ജ്യൂസ് ചര്‍മം വെളുക്കാന്‍ നല്ലതാണ്.

9. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതു നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

10. തൈരും തക്കാളി നീരും തേനും തുല്യ അളവില്‍ മുഖത്ത് പുരട്ടുന്നതും നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 

Comments

comments

Categories: Health