ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.75 ശതമാനമാണ് വിജയം. പരീക്ഷയില്‍ 3,09065 വിദ്യാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. 14,735 പേര്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എപ്ലസ് നേടിയിട്ടുള്ളത്. 1935 പേരാണ് വിജയം നേടിയത്.

ഹയര്‍സെക്കന്‍ഡറിയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ്. 86.75 ശതമാനം പേരാണ് ഇവിടെ ജയിച്ചത്. എറ്റവും കുറവ് വിജയശമാനം പത്തനംതിട്ടയില്‍ 77.16 ശതമാനം. 79 സ്‌ക്കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയപ്പോള്‍ 180 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 90.24 ശതമാനം പേര്‍ വിജയിച്ചു. 69 പേര്‍ക്ക് ഫുള്‍ എപ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തൃശൂര്‍ ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മേയ് 16 വരെ അപേക്ഷിക്കാം. ജൂണ്‍ അഞ്ച് മുതല്‍ 12 വരെയാണ് പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 28,29 തീയതികളിലാണ് നടക്കുക. പുനര്‍മൂല്യ നിര്‍ണയത്തിന് മേയ് 15 വരെ അപേക്ഷിക്കോം.

 

Comments

comments

Categories: Education, Slider