ഡല്‍ഹിയിലെ ഫ്രഞ്ച് സ്‌ക്കൂളില്‍ ഇനിമുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം

ഡല്‍ഹിയിലെ ഫ്രഞ്ച് സ്‌ക്കൂളില്‍ ഇനിമുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം

1960 ല്‍ സ്ഥാപിതമായ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും. 47 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിെ പറിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ വാതിലുകള്‍ തുറന്നിരിക്കുകയാണ്.

ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ടര്‍ സിഗ്ലറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലിജീ ഫ്രാന്‍സീസ് ഇന്റര്‍നാഷണല്‍ ഡെല്‍ഹി (ഡല്‍ഹിയിലെ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) ദശാബ്ദങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഡല്‍ഹിയുടെ വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പുരോഗതിയില്ല. ഇത് മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രഞ്ച് അംബാസിഡര്‍ അറിയിച്ചു. ഇത് ഒരു ഫ്രഞ്ച് സ്‌ക്കൂള്‍ മാത്രമല്ല, 47 രാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. അത്‌കൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇവിടെ പഠിക്കുന്ന 316 കുട്ടികളില്‍ 123 പേരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

 

Comments

comments

Categories: Education