ഇഷാനും സൂര്യയും വിവാഹിതരായി; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൊല്ലത്ത്

ഇഷാനും സൂര്യയും വിവാഹിതരായി; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൊല്ലത്ത്

കൊല്ലം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതമാരംഭിച്ച സൂര്യയും ഇഷാനും വിവാഹിതരായി. ഇന്ത്യയിലെതന്നെ നിയമവിധേയമായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ് ഇന്ന് നന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ലബ് ഹാളിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍ സീമ, കൗണ്‍സിലര്‍ ഐ.പി ബിനു, മേയര്‍ വി.കെ പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളായ ട്രാന്‍സ്‌ജെന്‍ഡേഴസുമടക്കം നൂറുകണക്കിന് പേരും ചടങ്ങിനെത്തി. ആണില്‍നിന്ന് പെണ്ണായും പെണ്ണില്‍ നിന്ന് ആണിലേക്കും പരിവര്‍ത്തനം നടത്തിയവരാണ് ഇരുവരും.

ടാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ഇഷാനും സൂര്യയും ആറുമാസം മുമ്പാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. ബിസിനസുകാരനായ ഇഷാന്‍ തിരുവനന്തപുരത്ത് ജ്യൂസ് കട തുടങ്ങാനുള്ള തയാറെടുപ്പിലാണ്. കോമഡി സ്റ്റാര്‍സ് അടക്കം നിരവധി ചാനല്‍ പരിപാടികളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സൂര്യ സോഷ്യല്‍ ആക്ടിവിസ്റ്റായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നു. രഞ്ജു രജ്ഞികുമാറാണ് സൂര്യയുടെ രക്ഷാകര്‍ത്താവിെന്റ സ്ഥാനത്തുള്ളത്. ട്രാന്‍സ്‌ജെന്‍ഡന്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. തങ്ങളുടെ വിവാഹത്തോടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും കുടുംബമായി ജീവിക്കാന്‍ കഴിയുമെന്ന് പൊതുസമൂഹത്തിന് മനസ്സിലാകുമെന്നാണ് ഇരുവരും പറയുന്നത്.

Comments

comments

Categories: Slider