ഫെഡറല്‍ ബാങ്കിന് 589 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം

ഫെഡറല്‍ ബാങ്കിന് 589 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം

മുംബൈ: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ (2017-2018) നാലാം പാദഫലം ഫെഡറല്‍ ബാങ്ക് പുറത്തുവിട്ടു. 589 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ബാങ്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിതെന്ന് ഫെഡറല്‍ ബാങ്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കോര്‍പ്പറേറ്റ്, എസ്എംഇ, റീട്ടെയ്ല്‍ എന്നീ മൂന്ന് വായ്പാ വിഭാഗത്തിലും ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിലധികം വളര്‍ച്ച നിരീക്ഷിച്ചു. ബാങ്ക് ബിസിനസിന്റെ മൊത്തം മൂല്യം 19.27 ശതമാനം വര്‍ധനയോടെ 2,03,949.96 കോടി രൂപയിലെത്തി. ബാങ്കിന്റെ എല്ലാ ബിസിനസ് വിഭാഗത്തിലും മികച്ച വളര്‍ച്ച നിരീക്ഷിച്ചതായും വിശ്വാസ്യതയും ഉപഭോക്തൃ അടിത്തറയും ശക്തിപ്പെടുത്തിയതായും ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ശ്യം ശ്രീനിവാസന്‍ പറഞ്ഞു.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം വരുമാനത്തില്‍ 11.81 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്. 10,911.98 കോടി രൂപയുടെ മൊത്തം വരുമാനമാണ് ബാങ്ക് കഴിഞ്ഞസാമ്പത്തിക വര്‍ഷം നേടിയത്. 2,291.03 കോടി പ്രവര്‍ത്തന ലാഭവും 878.85 കോടി രൂപയുടെയും അറ്റാദായവും ഇക്കാലയളവില്‍ ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം (2016-2017) 1,924.93 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും 830.79 കോടി രൂപയുടെ അറ്റാദായവുമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്.

Comments

comments

Categories: Slider, Top Stories

Related Articles