കൂര്‍ക്കംവലിയെ തുരത്താനുള്ള എളുപ്പവഴികള്‍

കൂര്‍ക്കംവലിയെ തുരത്താനുള്ള എളുപ്പവഴികള്‍

1. മൂക്കിലെ തടസ്സങ്ങള്‍ മാറ്റുക.

മൂക്ക് അടഞ്ഞിരിക്കുകയാണെങ്കില്‍ ഉറങ്ങാന്‍ കിടയ്ക്കുന്നതിനു മുമ്പ് മൂക്കിലെ തടസ്സങ്ങള്‍ ഒഴിവാക്കുക. മൂക്കിന്റെ തടസ്സം മാറ്റി ശ്വസോച്ഛാസം സുഗമമാക്കുന്നതിന ഉറങ്ങുന്നതിനു മുമ്പ് ആവികൊള്ളുന്നത് നല്ലതാണ്.

2. വ്യായാമം ചെയ്യുക.

നടത്തം, ഓട്ടം. സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് ശ്വസനം സുഗമാക്കുന്നു.

3. ഭാരം കുറയ്ക്കുക.

നമ്മുടെ ശരീരഭാരവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് ശരീരഭാരം. ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സ് ഉള്ളവരില്‍ കൂര്‍ക്കം വലിക്കുള്ള സാധ്യതയും കൂടുതലാണ്. തടിയന്‍മാരില്‍ മിക്കവരില്‍ കണു വരുന്ന ഒന്നാണ് കൂര്‍ക്കംവലി.

4. പുകവലി ഉപേക്ഷിക്കുക.

മൂക്കിലെ തൊണ്ടയിലെയും ഉപരിതല പാളികളില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ പുകവലി കാരണമാവുന്നു.

5. കിടപ്പ് ശ്രദ്ധിക്കുക.

സാധാരണയായി കിടക്കുന്നതില്‍ നിന്നു വ്യത്യസ്തമായി തല കുറച്ച് ഉയര്‍ത്തി വയ്ക്കുക. ഇത് കൂര്‍ക്കംവലി കുറയ്ക്കുന്നു.

6. മദ്യം ഉറക്കഗുളികള്‍ എന്നിവ ഒഴിവാക്കുക.

ഇവയുടെ അമിതമായ ഉപയോഗം കൂര്‍ക്കംവലിയ്ക്ക് കാരണമാവും.

Comments

comments

Categories: Health