തൈര് കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നുണ്ടോ?

തൈര് കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നുണ്ടോ?

ദഹനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് തൈര്. തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളെ കുറച്ച് കാണരുത് ഒരിക്കലും. കഴിക്കുന്ന ഭക്ഷണത്തോടൊപ്പം തൈര് ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കുന്നു. തൈര്‍ സാദം പോലുള്ള തൈര് കൊണ്ടുണ്ടാക്കിയ ഭക്ഷണം ആണെങ്കില്‍ കൂടുല്‍ നല്ലത്. ഇത് ശരീരത്തില്‍ കാത്സ്യം നല്‍കുന്നു. ശരീരത്തിലേക്ക് ഫോസ്ഫറസ് ആഗിരണം ചെയ്യാനും സഹായിക്കുന്നുണ്ട്. കൂടാതെ കോശജ്വലന ലക്ഷണങ്ങള്‍ കുറയ്ക്കുകയും അള്‍സറിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഏത് കഠിന ആഹാരത്തെയും എളുപ്പം ദഹിപ്പിക്കാന്‍ തൈരിന് കഴിവുണ്ട്.

തൈര് കൊണ്ട് വീട്ടില്‍ പരീക്ഷിക്കാവുന്ന ഭക്ഷണങ്ങള്‍.

ഫ്‌ളാക്‌സ് സീഡ് റൈത്ത- ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് ഈ ഭക്ഷണം. ഇത് ശരീര പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഹൃദയരോഗങ്ങള്‍ തടയുന്നു. കാത്സ്യം ധാരാളമായി ശരീരത്തില്‍ എത്തിക്കുന്നു. തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.വേനലില്‍ ശരീരത്തെ തണുപ്പിക്കുന്ന ഒരു ഭക്ഷണം കൂടിയാണ് ഇത്.
തൈര്‍ സാദം- തൈരും ചോറും ചേര്‍ന്നുള്ള ഭക്ഷണം. വളരെ പെട്ടന്ന് ഉണ്ടാക്കുന്ന കഴിയുന്ന ഒരു ആഹാരമാണിത്. തൈര്, അരി, ഉപ്പ്, കടുക്, മുളക്, മല്ലിയില, എന്നിവയാണ് പ്രധാന ചേരുവകള്‍. വേനലിലെ ഊണ് തൈര്‍ സാദം ആക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.ബട്ടര്‍ മില്‍ക്ക്- വേനലില്‍ കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളില്‍ ഒന്നാണ് ബട്ടര്‍ മില്‍ക്ക്. ലെസ്സി കഴിക്കുന്നതും നല്ലതാണ്.

Comments

comments

Categories: Health