ബ്രോക്കോളി പോഷകങ്ങളാല്‍ സമ്പുഷ്ടം

ബ്രോക്കോളി പോഷകങ്ങളാല്‍ സമ്പുഷ്ടം

പച്ചനിറത്തിലുള്ള ഈ പച്ചക്കറി ഇറ്റാലിയന്‍ ചരിത്രത്തില്‍ നിന്നും ഇവിടേയ്ക്ക് ചേക്കേറിയ ഒരിനം പച്ചക്കറിയാണ്. ബ്രോക്കോലോ എന്നാണ് ഇറ്റാലിയന്‍ ലിപിയില്‍ ഇത് അറിയപ്പെടുന്നത്. 89.30 മില്ലി വെള്ളം, 34 കലോറിക് ഊര്‍ജം, 2.6 ഗ്രാം ഫൈബര്‍, 89.2 മില്ലി വിറ്റാമിന്‍ സി, ഫോലോമേറ്റ്, വിറ്റിമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയാണ് ബ്രോക്കോളി യില്‍ അടങ്ങിയിട്ടുള്ളത്.

– ബ്രോക്കോളി ശരീരഭാരം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. നാരുകള്‍ ധാരാമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. പി എസ് ഒ എസ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സോയബീനുകള്‍, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങിയ ഇല പച്ചക്കറികള്‍ ആരോഗ്യത്തിന് മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

– കാന്‍സറിനെ തടയുന്നു. കാന്‍സറിനെ തടയാനുളള ഇന്‍ഡോള്‍ 3, കാര്‍ബിനോള്‍, സള്‍ഫോറഫാന്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ അര്‍ബുദം ഉണ്ടാക്കുന്ന കോശങ്ങള്‍ നിഷക്രിയമാക്കുന്നു.

– വീക്കം നിയന്ത്രിക്കുന്നു. മുറിവുകള്‍, അണുബാധ തുടങ്ങിയ്‌ക്കെതിരെ ശരീരത്തിന്റെ രോഗ പ്രതിരോധമാണ് വീക്കം. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവയ്ക്ക് വിട്ടുമാറാത്ത വീക്കം ഒരു പ്രധാന ഘടകമാണ്. ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ഇവയൊക്കെയും തടയുന്നവയാണ്. രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.

– കോശനാശങ്ങളെ പ്രതിരോധിക്കാന്‍ ബ്രോക്കോളിയിലെ സള്‍ഫോറഫണുകള്‍ സഹായിക്കുന്നു. രക്തക്കുഴലുകളുടെ നാശത്തെയും തടയുന്നു. ഇത് വഴി പ്രമേഹ സാധ്യതയും കുറയുന്നു.

– തൈറോയ്ഡ് തടയുന്നു. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം ബ്രോക്കോളി നിയന്ത്രിക്കുന്നു.

Comments

comments

Categories: Health