അവാര്‍ഡ് നേടി ഇന്ത്യന്‍ ഒറിജിന്‍ ടീന്‍സ് ഹാര്‍ട്ട് ഡിസീസ് പ്രോജക്ട്

അവാര്‍ഡ് നേടി ഇന്ത്യന്‍ ഒറിജിന്‍ ടീന്‍സ് ഹാര്‍ട്ട് ഡിസീസ് പ്രോജക്ട്

സിങ്കപ്പൂര്‍: ഈ വര്‍ഷത്തെ സ്റ്റാര്‍ ടാലന്റ് സെര്‍ച്ച് അവാര്‍ഡ് ഇന്ത്യന്‍ വംശജയായ 18 വയസ്സുകാരി വിജയകുമാര്‍ രാഘവി കരസ്ഥമാക്കി. ഹൃദ്രോഗവുമായി ബന്ധപ്പെട്ടുള്ള ഹൈപ്പര്‍ കാര്‍ഡിയോമയോപ്പതി എന്ന പ്രോജക്ട് ആണ് അവാര്‍ഡിന് അര്‍ഹമായത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി പങ്കെടുത്ത 611 ഓളം വിദ്യാര്‍ഥികളെ പിന്‍തള്ളിയാണ് ഈ അംഗീകാരം രാഘവി കരസ്ഥമാക്കിയത്. പ്രോജക്ടിനായി രണ്ടു വര്‍ഷത്തെ പഠനമാണ് രാഗവി നടത്തിയിട്ടുളളത്. കാഷ് അവാര്‍ഡ്, വിദേശ കോണ്‍ഫറന്‍സിനുള്ള സ്‌പോണ്‍സര്‍ഷിപ്പ്, ട്രോഫി എന്നിവ രാഗവിയ്ക്ക് ലഭിച്ചു. താന്‍ ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും അപ്രതീക്ഷിതമായാണ് ഇത് എന്ന തേടി എത്തിയതെന്നും രാഗിവി അവാര്‍ഡ് ദാന ചടങ്ങില്‍ പറഞ്ഞു. അടുത്ത വര്‍ഷം സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോമെഡിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി ഭാവിയില്‍ ഒരു ഗവേഷകയായി മാറാന്‍ അവള്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.

 

Comments

comments

Categories: World