ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് വി12 വി600 ; കരുത്തരില്‍ പ്രധാനി

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് വി12 വി600 ; കരുത്തരില്‍ പ്രധാനി

ഏഴ് കൂപ്പെകളും ഏഴ് റോഡ്‌സ്റ്ററുകളും മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. ആകെ 14 യൂണിറ്റ്

ലണ്ടന്‍ : ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് വി12 വി600 അനാവരണം ചെയ്തു. വാന്റേജ് സീരീസിലെ പുതിയ വി12 വി600 പരിമിത എണ്ണം മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. 1998 മോഡല്‍ വാന്റേജ് വി8 വി600 ന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മനോഹരവും അത്യാഡംബരവുമായ കാറാണ് വാന്റേജ് വി12 വി600. വി12 വി600 വാന്റേജിന്റെ ഏഴ് കൂപ്പെകളും ഏഴ് റോഡ്‌സ്റ്ററുകളും മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. ആകെ 14 യൂണിറ്റ്.

വിഎച്ച് പ്ലാറ്റ്‌ഫോമില്‍ ഗെയ്ഡന്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന അവസാന 2 ഡോര്‍ സ്‌പോര്‍ട്‌സ് കാറുകളായിരിക്കും വി12 വാന്റേജ് വി600. പതിവുപോലെ മനുഷ്യകരങ്ങളാലാണ് വി12 വാന്റേജ് വി600 നിര്‍മ്മിക്കുന്നത്. 6.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് വി12 എന്‍ജിന്‍ കാറിന് കരുത്തേകും. 592 ബിഎച്ച്പിയാണ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 7 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും.

കാറിന്റെ ബോഡി പൂര്‍ണ്ണമായും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. സെന്റര്‍-ലോക്ക് ഫോര്‍ജ്ഡ്, മെഷീന്‍ഡ് അലോയ് വീലുകളില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി12 വാന്റേജ് വി600 കടന്നുവരും. 3 സ്‌റ്റേജ് അഡാപ്റ്റീവ് ഡാംപിംഗ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. പിന്‍ഭാഗത്ത് ബ്രാന്‍ഡ്-ന്യൂ കാര്‍ബണ്‍ ഫൈബര്‍ ഡിഫ്യൂസര്‍, ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ കാണാം.

വിഎച്ച് പ്ലാറ്റ്‌ഫോമില്‍ ഗെയ്ഡന്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന അവസാന 2 ഡോര്‍ സ്‌പോര്‍ട്‌സ് കാറുകളായിരിക്കും വി12 വാന്റേജ് വി600. പതിവുപോലെ മനുഷ്യകരങ്ങള്‍ പണി പൂര്‍ത്തിയാക്കും

വാന്റേജ് വി12 വി600 സ്‌പോര്‍ട്‌സ് കാറിന്റെ (ട്രിപ്പിള്‍ വി) ഇന്റീരിയര്‍ ആഡംബര പൂര്‍ണ്ണമാണ്. സെന്റര്‍ കണ്‍സോള്‍ കാര്‍ബണ്‍ ഫൈബറിലാണ് തീര്‍ത്തിരിക്കുന്നത്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കസ്റ്റമൈസ് ചെയ്തിരിക്കുന്നു. 2018 മൂന്നാം പാദത്തില്‍ കാര്‍ ഡെലിവറി ചെയ്തു തുടങ്ങും.

Comments

comments

Categories: Auto