സൈനികര്‍ക്ക് സൗജന്യമായി ഡോക്ടറെ കാണാവുന്ന ക്ലിനിക്ക്

സൈനികര്‍ക്ക് സൗജന്യമായി ഡോക്ടറെ കാണാവുന്ന ക്ലിനിക്ക്

ലക്‌നൗ: സൈനികര്‍ക്ക് നല്‍കാവുന്നതില്‍ വച്ച് വലിയൊരു അംഗീകാരമാണ് ഡോ.അജയ് ചൗദരി നല്‍കുന്നത്. സൈനികര്‍ക്ക് കണ്‍സള്‍ട്ടിങ് ഫീസ് നല്‍കേണ്ടതില്ല. ഗോമതി നഗറിലെ ഡോ.അജയ് ചൗദരിയുടെ ക്ലിനിക്കില്‍ ഉള്ള നോട്ടീസ് ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘സൈനികര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല, നിങ്ങള്‍ ഈ രാജ്യത്തിനു ചെയ്യുന്ന സേവനമാണ് അതിനുള്ള എറ്റവും വലിയ വില’ എന്ന് എഴുതി തൂക്കിയിരിക്കുന്നു.

പ്രതിഫലം പ്രതീക്ഷിക്കാതെ രാജ്യത്തിനു വേണ്ടി അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്ക് നല്‍കാവുന്ന നല്ലൊരു സഹായമാണിതെന്ന് ഡോ ചൗദരി അറിയിച്ചു. അദ്ദേഹത്തിന്റെ പിതാവ് ജവാനായിരുന്നു. സഹോദരനും ഇന്ത്യന്‍ നേവിയിലെ കമാന്ററാണ്. ഡോ. ചൗദരിയും നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ എഴുതിയിരുന്നു. എന്നാല്‍ പരീക്ഷയില്‍ യോഗ്യത നേടാനായില്ല. അത്‌കൊണ്ട് സൈനികര്‍ക്ക് തന്നാല്‍ കഴിയുന്ന രീതിയില്‍ ഇങ്ങനെയെങ്കിലും സഹായിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ഡോ ചൗദരി അറിയിച്ചു. ക്ലിനിക്കില്‍ വരുന്ന പട്ടാളക്കാര്‍ അവരുടെ ഐഡി കാര്‍ഡുകളും ഒപ്പം കൊണ്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: FK News

Related Articles