വോള്‍വോ കാറുകളില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നല്‍കും

വോള്‍വോ കാറുകളില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നല്‍കും

ഗൂഗിളുമായി സഹകരിക്കും ; നെക്സ്റ്റ്-ജെന്‍ സെന്‍സസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും

ഗോഥെന്‍ബര്‍ഗ് (സ്വീഡന്‍) : വോള്‍വോ കാറുകളിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇനി ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും. ശബ്ദം ഉപയോഗിച്ച്് നിയന്ത്രിക്കാന്‍ കഴിയുന്ന ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഗൂഗിള്‍ മാപ്‌സ് തുടങ്ങിയവ നെക്സ്റ്റ്-ജെന്‍ സെന്‍സസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്നതിന് ഗൂഗിളുമായി സഹകരിക്കുകയാണെന്ന് വോള്‍വോ കാര്‍സ് പ്രഖ്യാപിച്ചു. മറ്റ് ഗൂഗിള്‍ സേവനങ്ങളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ലഭ്യമാകും.

വോള്‍വോ ഉപയോക്താക്കള്‍ സ്വന്തം കാറുമായി ഇടപഴകുന്നതിന്റെയും ആശയ വിനിമയം നടത്തുന്നതിന്റെയും പതിവ് രീതികളില്‍ വലിയ മാറ്റം വരുത്തുന്നതായിരിക്കും വോള്‍വോയും ഗൂഗിളും തമ്മിലുള്ള പുതിയ പങ്കാളിത്തം. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയായിരിക്കും നെക്സ്റ്റ്-ജെന്‍ സെന്‍സസ് പ്രവര്‍ത്തിക്കുന്നത്. പുതിയ ആപ്പുകളും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും റിയല്‍ ടൈമില്‍ ലഭിക്കും. ഭാവിയിലെ വോള്‍വോ കാറുകള്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുകയും ഡ്രൈവര്‍മാര്‍ക്ക് അപ്-ടു-ഡേറ്റായി ഇന്‍ഫര്‍മേഷനും പ്രവചനസ്വഭാവ സേവനങ്ങളും നല്‍കുകയും ചെയ്യും.

വോള്‍വോ കാറുകളില്‍ ഗൂഗിള്‍ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ കണക്റ്റിവിറ്റി വര്‍ധിക്കുമെന്നും ആപ്ലിക്കേഷനുകളും കണക്റ്റഡ് സേവനങ്ങളും വികസിപ്പിക്കുന്ന തങ്ങള്‍ക്ക് പ്രചോദനമാകുമെന്നും വോള്‍വോ കാര്‍സ് ഗവേഷണ-വികസന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ഹെന്റിക് ഗ്രീന്‍ പറഞ്ഞു. കണക്റ്റഡ് ഇന്‍-കാര്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിന് ആയിരക്കണക്കിന് ഇന്‍-കാര്‍ ആപ്പുകള്‍ വൈകാതെ ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ഗൂഗിള്‍ അസിസ്റ്റന്റ് കാറിനകത്ത് സെന്‍ട്രല്‍ വോയ്‌സ് ഇന്റര്‍ഫേസായി പ്രവര്‍ത്തിക്കും

ഗൂഗിള്‍ അസിസ്റ്റന്റ് കാറിനകത്ത് സെന്‍ട്രല്‍ വോയ്‌സ് ഇന്റര്‍ഫേസായി പ്രവര്‍ത്തിക്കും. എയര്‍ കണ്ടീഷണിംഗ്് പോലുള്ള ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിനും മ്യൂസിക് പ്ലേ ചെയ്യുന്നതിനും മെസ്സേജുകള്‍ അയയ്ക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാം. ഇതിലൂടെ ഡ്രൈവറുടെ ശ്രദ്ധ പതറിപ്പോകുന്നത് ഒഴിവാകുകയും സദാ സമയവും മുന്നിലെ റോഡില്‍ ശ്രദ്ധിക്കുന്നതിന് കഴിയുകയും ചെയ്യും. ഗൂഗിള്‍ മാപ്‌സ് റിയല്‍ ടൈമില്‍ ട്രാഫിക് വിവരങ്ങള്‍ നല്‍കും.

Comments

comments

Categories: Auto