കൂടുതല്‍ നെക്‌സോണ്‍ വേരിയന്റുകളില്‍ എഎംടി ലഭിക്കും

കൂടുതല്‍ നെക്‌സോണ്‍ വേരിയന്റുകളില്‍ എഎംടി ലഭിക്കും

പുതുതായി എക്‌സ്ഇസഡ്എ, എക്‌സ്എംഎ വേരിയന്റുകളിലാണ് എഎംടി ഗിയര്‍ബോക്‌സ് നല്‍കുന്നത്. ഇതോടെ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ നെക്‌സോണ്‍ എഎംടി വാങ്ങാം

ന്യൂഡെല്‍ഹി : ടാറ്റ നെക്‌സോണിന്റെ കൂടുതല്‍ വേരിയന്റുകളില്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ലഭിക്കും. ഈയിടെ നെക്‌സോണിന്റെ ടോപ്-സ്‌പെക് എക്‌സ്ഇസഡ്എ പ്ലസ് ട്രിമ്മില്‍ മാത്രമാണ് എഎംടി നല്‍കിയത്. പെട്രോള്‍ എഎംടി വേരിയന്റിന് 9.41 ലക്ഷം രൂപയും ഡീസല്‍ എഎംടി വേരിയന്റിന് 10.30 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതുതായി മിഡ്-സ്‌പെക് എക്‌സ്ഇസഡ്എ, എക്‌സ്എംഎ വേരിയന്റുകളിലാണ് ടാറ്റ മോട്ടോഴ്‌സ് എഎംടി ഗിയര്‍ബോക്‌സ് നല്‍കുന്നത്. ഇതോടെ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ നെക്‌സോണ്‍ എഎംടി വാങ്ങാന്‍ കഴിയും.

മാന്വല്‍ ട്രാന്‍സ്മിഷന്‍ എക്‌സ്എം, എക്‌സ്ഇസഡ് വേരിയന്റുകളിലെ അതേ ഫീച്ചറുകള്‍ നെക്‌സോണ്‍ എഎംടി എക്‌സ്എംഎ, എക്‌സ്ഇസഡ്എ വേരിയന്റുകളില്‍ നല്‍കിയേക്കും. അതായത് ഡുവല്‍ ടോണ്‍ വീല്‍ കവറുകള്‍, റിമോട്ട് കണ്‍ട്രോള്‍ ലോക്കിംഗ്, എല്ലാ ഡോറുകളിലും പവര്‍ വിന്‍ഡോകള്‍, നാല് സ്പീക്കറുകള്‍ സഹിതം ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓഡിയോ-ഫോണ്‍-വോയ്‌സ് ആവശ്യങ്ങള്‍ക്കായി സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, 12 വോള്‍ട്ട് പവര്‍ ഔട്ട്‌ലെറ്റ്, റിയല്‍ ടൈം ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍ സഹിതം മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (എംഐഡി), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ ഫീച്ചറുകള്‍ എക്‌സ്എംഎ വേരിയന്റില്‍ പ്രതീക്ഷിക്കാം.

ടാറ്റ നെക്‌സോണ്‍ എഎംടി എക്‌സ്ഇസഡ്എ വേരിയന്റിന് ടോപ്-സ്‌പെക് എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റില്‍ നല്‍കിയ എല്ലാ ഫീച്ചറുകളും ലഭിക്കും. എന്നാല്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സഹിതം പെപ്‌സ് സ്മാര്‍ട്ട് കീ, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, അലോയ് വീലുകള്‍, 60:40 സ്പ്ലിറ്റ് ഫോള്‍ഡിംഗ് റിയര്‍ സീറ്റ്, മുന്നിലും പിന്നിലും ഫോഗ് ലാംപുകള്‍, റിയര്‍ ഡീഫോഗര്‍ എന്നിവ ഉണ്ടായിരിക്കില്ല. എഎംടി ഫീച്ചറുകളായ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രീപ് ഫംഗ്ഷന്‍ എന്നിവ എക്‌സ്എംഎ, എക്‌സ്ഇസഡ്എ വേരിയന്റുകളില്‍ നല്‍കും.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ എക്‌സ്എംഎ, എക്‌സ്ഇസഡ്എ വേരിയന്റുകള്‍ ലഭിക്കും

എക്‌സ്ഇസഡ്എ പ്ലസ് വേരിയന്റ് പോലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എക്‌സ്എംഎ, എക്‌സ്ഇസഡ്എ വേരിയന്റുകള്‍ ലഭിക്കും. നിലവില്‍ എക്‌സ്ഇസഡ് പ്ലസ് വേരിയന്റിന്റെ മാന്വല്‍, എഎംടി മോഡലുകള്‍ തമ്മില്‍ 60,201 രൂപയും (പെട്രോള്‍) 70,200 രൂപയുമാണ് (ഡീസല്‍) വില വ്യത്യാസം. ഫോഡ് ഇക്കോസ്‌പോര്‍ട്, മാരുതി വിറ്റാര ബ്രെസ്സ എന്നിവയാണ് നെക്‌സോണ്‍ എഎംടിയുടെ എതിരാളികള്‍. ടിയുവി 300, നുവോസ്‌പോര്‍ട് എന്നിവയില്‍ മഹീന്ദ്ര ഡീസല്‍ എഎംടി ഗിയര്‍ബോക്‌സ് നല്‍കുന്നുണ്ട്.

Comments

comments

Categories: Auto