ഭാരം കുറയ്ക്കാന്‍ കരിമ്പ് ജ്യൂസ്

ഭാരം കുറയ്ക്കാന്‍ കരിമ്പ് ജ്യൂസ്

ഈ വേനലില്‍ കരിമ്പ് ജ്യൂസ് കഴിച്ചു നോക്കൂ. നിങ്ങളിലെ ദാഹത്തെ ശമിപ്പിക്കുക മാത്രമല്ല അത് ചെയ്യുന്നത്. വേനല്‍ കാലത്ത് ഉണ്ടാകുന്ന തളര്‍വാതത്തെ പ്രതിരോധിക്കാനുള്ള കഴിവും കരിമ്പ് ജ്യൂസുകള്‍ക്കുണ്ട്. ശരീരത്തിന്റെ ഊര്‍ജം വേനല്‍കാലത്ത് കൂടുതലായി വിയര്‍ത്തു പോവുന്നു. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ എത്തിക്കുന്നു. ഒപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട് ഊ പാനീയം. 100 മില്ലി കരിമ്പ് ജ്യൂസില്‍ 270 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

കരിമ്പ് ജ്യൂസ് ശരീരഭാരം കുറയ്ക്കുന്നതിന്റെ കാരണങ്ങള്‍

1. ഫാറ്റ് ഫ്രീ കരിമ്പില്‍ കൊഴുപ്പ് കൂടാതെയുള്ള മധുരമാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മധുരത്തെ പേടി കൂടാതെ കുടിക്കാം.

2. കരിമ്പ് ജ്യൂസില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കരിമ്പ് ജ്യൂസില്‍ 100 ഗ്രാം വരെ നാരുകളാണ് അടങ്ങിയിട്ടുള്ളത്.

3. ഊര്‍ജം കൂട്ടുന്നു. നിങ്ങളില്‍ ഊര്‍ജം വറ്റി തീരുമ്പോള്‍ ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ഊര്‍ജ നില പുനസ്ഥാപിക്കുന്നു.

4. ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം ഇല്ലാതാക്കാന്‍ കരിമ്പ് ജ്യൂസുകള്‍ക്ക് സാധ്യമാണ്.

5. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

6. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കരിമ്പില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടില്ല.

7. ദഹനത്തിന് സഹായിക്കുന്നു. ശരീരയായ രീതിയിലുള്ള ദഹനം ശരീരഭാരം കുറയ്ക്കുന്നു. മലവിസര്‍ജ്ജനം യഥാക്രമം നടക്കുന്നു.

8. കരിമ്പ് ജ്യൂസ് ശരീരത്തിലെ വിഷവസ്തുക്കളെ കണ്ടെത്തി ശുദ്ധീകരിക്കുന്നു.

Comments

comments

Categories: Health