ശരീരഭാരം കുറയുന്നതു കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍

ശരീരഭാരം കുറയുന്നതു കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍

ശരീരഭാരം കുറയ്ക്കുക എന്നത് ഇന്ന് ഒരു ഫാഷന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഭാരം കുറയ്ക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുന്നുവെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ ശരീരഭാരം കുറയ്ക്കുന്നത് മറ്റ് പല അസുഖങ്ങളിലേക്കും കൊണ്ടു ചെന്നെത്തിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നതിലൂടെ വേദന, ക്ഷീണം എന്നിവ ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളാണ്. ശരീരഭാരം കുറയ്ക്കുന്നതോടെ ശരീരം മെലിയുകയും ചര്‍മ്മം ചുരുങ്ങുകയും ചെയ്യുന്നു. ഇത് പല അവയങ്ങളിലും വേദന ഉണ്ടാക്കുന്നു. ക്ഷീണം അനുഭവപ്പെടുന്നു.

മുടിയുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണ ക്രമീകരണം നടത്തുകയും അത് ശരീരത്തിലേക്ക് എത്തുന്ന പോഷകാഹാരങ്ങളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിലിന് ഇടയാക്കുന്നു.

ചര്‍മ്മത്തെ ബാധിക്കുന്നു. ശരീരം മെലിയുന്നതിന്റെ ഭാഗമായി ചര്‍മ്മ ചുളിയുന്നു. മുഖക്കുരു പോലുള്ളവ പ്രത്യക്ഷപ്പെടുന്നു.

മലബന്ധം ഉണ്ടാക്കുന്നു. സ്ഥിരമായി കഴിച്ചു കൊണ്ടിരുന്ന ഭക്ഷണ ക്രമത്തില്‍ നിന്നും മാറുമ്പോള്‍ അത് ദഹനത്തെയും മലബന്ധത്തെയും ബാധിക്കുന്നു. ധാന്യങ്ങള്‍, സാലഡുകള്‍ പോലുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്.

ആര്‍ത്തവ ചക്രത്തെ ബാധിക്കുന്നു. നിങ്ങളുടെ ഭാരത്തിന്റെ പെട്ടന്നുളള ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ആര്‍ത്തവ ചക്രം മാറാന്‍ ഇടയാക്കും.

ഉറക്കത്തിന് തടസ്സമാവുന്നു. കഴിക്കുന്ന ഭക്ഷണ രീതിയിലെ മാറ്റങ്ങള്‍ ഉറക്കത്തിന്റെ ഗതിയെ മാറ്റുന്നു. ഉറക്കം കുറയുന്നു.

Comments

comments

Categories: Health