ഓഹരി വിപണിയില്‍ അനുകൂല ചലനങ്ങള്‍

ഓഹരി വിപണിയില്‍ അനുകൂല ചലനങ്ങള്‍

തരക്കേടില്ലാത്ത മഴ ലഭിക്കുമെന്ന പ്രവചനവും വാഹന വിപണിയിലെ കരുത്തുറ്റ മുന്നേറ്റവും ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി കടന്നതുമെല്ലാം ഇന്ത്യന്‍ വിപണിയുടെ മുന്നറ്റത്തിന് കരുത്തായിരിക്കുകയാണ്. അമേരിക്കന്‍ ഫെഡറല്‍ നയത്തിന്റെ പ്രഖ്യാപനവും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമടക്കം രാജ്യാന്തര, ആഭ്യന്തര സംഭവവികാസങ്ങളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണ് നിലവില്‍ വിപണി

മഴക്കാലം വൈകില്ല എന്ന പ്രതീക്ഷയും നാലാം പാദ ഫലങ്ങളുടെ ഗുണവും മൂലം ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണ്. വിദേശ നാണ്യത്തിന്റെ തുടര്‍ച്ചയായ പ്രവാഹവും വര്‍ധിക്കുന്ന എണ്ണ വിലയും രൂപയുടെ മേല്‍ നാണയപ്പെരുപ്പ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെങ്കിലും വരുമാനരംഗത്തെ പുതുനാമ്പുകളും ഐ.ടി വ്യവസായത്തിലെ പുരോഗതിയും കരുത്താര്‍ജ്ജിക്കുന്ന ഡോളറും കൂടിച്ചേര്‍ന്നതോടെയാണ് കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങിയത്. ഇതിനു പുറമേ സ്വകാര്യമേഖലാ ബാങ്കുകളില്‍ നിന്നുള്ള നല്ല ഫലങ്ങളും മുന്നോട്ടുള്ള ഈ പോക്കിന് രാസത്വരകമായി. ബോണ്ട് വരുമാനത്തില്‍ സ്ഥിരത മുന്നില്‍ കാണുന്നതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ക്കും ആവശ്യക്കാര്‍ കൂടി. അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അംഗീകാരം സംബന്ധിച്ച മൂല്യനിര്‍ണയത്തിലുണ്ടായ ആകര്‍ഷകമായ വ്യതിയാനം ഫാര്‍മ മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. പ്രതിവര്‍ഷ ക്രമത്തില്‍ നാലാം പാദത്തില്‍ PAT യില്‍ 15 ശതമാനം വളര്‍ച്ച പ്രവചിക്കപ്പെട്ടിട്ടുള്ളതിനാലും നിഫ്റ്റിയില്‍ 50 കമ്പനികളെ പരിഗണിച്ചിട്ടുള്ളതിനാലും ഫലങ്ങള്‍ ബഹുഭൂരിപക്ഷവും കണക്കുകൂട്ടലുകള്‍ അനുസരിച്ചുതന്നെയായിരുന്നു.

ഇന്ത്യന്‍ വാഹനവിപണിയില്‍ പുരോഗതിയുടെ ശക്തമായ സൂചനകളാണ് ലഭിക്കുന്നത്. ഏപ്രില്‍ മാസത്തെ നല്ല വിറ്റുവരവ് തുടരുമെന്നു തന്നെയാണ് പ്രതീക്ഷ. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനുശേഷം ഇതാദ്യമായി ഏപ്രില്‍ മാസത്തെ നികുതി വരുമാനം ഒരു ലക്ഷം കോടി കടന്നു. പ്രതിമാസ ശരാശരിയായ 90,000 കോടിയില്‍ നിന്നുള്ള ഈ വര്‍ധന പുതിയ നികുതി ഘടന ഉറയ്ക്കുന്നതിന്റെ സൂചനയായി വേണം കണക്കാക്കാന്‍. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വളരെ ഗുണകരമാണിത്. എട്ടു പ്രധാന മേഖലകളില്‍ 4.1 ശതമാനം വളര്‍ച്ചയോടെ പുരോഗതി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനുശേഷം ഇതാദ്യമായി ഏപ്രില്‍ മാസത്തെ നികുതി വരുമാനം ഒരു ലക്ഷം കോടി കടന്നു. പ്രതിമാസ ശരാശരിയായ 90,000 കോടിയില്‍ നിന്നുള്ള ഈ വര്‍ധന പുതിയ നികുതി ഘടന ഉറയ്ക്കുന്നതിന്റെ സൂചനയായി വേണം കണക്കാക്കാന്‍. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വളരെ ഗുണകരമാണിത്. എട്ടു പ്രധാന മേഖലകളില്‍ 4.1 ശതമാനം വളര്‍ച്ചയോടെ പുരോഗതി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

നാണയപ്പെരുപ്പം മൂലമുള്ള കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മിനിമം താങ്ങുവിലയിലുണ്ടായ വര്‍ധനവും ഉയരുന്ന എണ്ണ വിലയും സാമ്പത്തിക രംഗത്ത് സംഭവിക്കാവുന്ന ഇടിവും കാരണം 10 വര്‍ഷത്തെ ലാഭം മുകളിലേക്കു തന്നെയാണ്. സമീപകാലത്ത് വിപണി കൂടുതല്‍ ചാഞ്ചല്യം പ്രകടിപ്പിക്കാനാണിട. ഭരണ കക്ഷിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പ,് വിപണി ശ്രദ്ധയോടെ നിരീക്ഷിക്കും. സാമാന്യം തരക്കേടില്ലാത്ത മഴയും മിനിമം താങ്ങുവിലയിലെ വര്‍ധനയും കൂടിച്ചേരുമ്പോള്‍ ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിക്കും.

യു.എസ് ഓഹരി വരുമാനം 3 ശതമാനം ഇടിയാനിടയാക്കിയ കൊറിയയിലേയും ഗള്‍ഫ് മേഖലയിലേയും പ്രശ്‌നങ്ങളില്‍ ഗുണപരമായ മാറ്റം പ്രതീക്ഷിക്കുന്നതിനാല്‍ ആഗോള വിപണിയില്‍ ഇതിന്റ പ്രതിഫലനം ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. പുറത്തുനിന്നുള്ള വ്യാപാര വായ്പകളുടെ കാര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ നിലവിലുള്ള നയത്തില്‍ മാറ്റം വരുത്താതിരുന്നതിനാല്‍ സെപ്തംബര്‍ അവസാനം വരെ ഓഹരി വാങ്ങല്‍ തുടര്‍ന്നു. പുറത്തുനിന്നുള്ള വ്യാപാര വായ്പകളുടെ കാര്യത്തില്‍ നയം മാറ്റം എപ്പോഴുണ്ടാകും എന്നതിനെ ആശ്രയിച്ചാണ് നിക്ഷേപകര്‍ക്ക് സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്കു വര്‍ധനയുടെ കാര്യത്തില്‍ സൂചന ലഭിക്കുക.

യുഎസ് ഫെഡറല്‍ നയത്തിന്റെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് നിക്ഷേപകര്‍. പലിശ നിരക്കില്‍ നിലവിലുള്ള അവസ്ഥ തുടരാനാണിടയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 2018 ല്‍ രണ്ടുവട്ടം കൂടി പലിശ നിരക്കു വര്‍ധനയുണ്ടാവുമെന്നാണ് വിപണി പങ്കാളികള്‍ കരുതുന്നത്. അമേരിക്കന്‍ തൊഴില്‍ വിപണി സന്തുലനം വീണ്ടെടുക്കുകയും ഉപഭോക്തൃ വില സൂചികയനുസരിച്ച് നാണ്യപ്പെരുപ്പം ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യമായ 2 ല്‍ നിന്ന് മാര്‍ച്ചു മാസം വരെ 2.1 ആയി ഉയരുകയും ചെയ്തതിനാല്‍ പലിശ നിരക്കിനെക്കുറിച്ചു നടത്തുന്ന വിപരീത പരാമര്‍ശങ്ങള്‍ വികസ്വര വിപണികളെ ബാധിച്ചേക്കും. സമീപ കാലത്തെത്തെ താഴ്ചയില്‍ നിന്ന് 8 ശതമാനം വീണ്ടെടുത്ത് 10,718 ല്‍ നില്‍ക്കുന്ന നിഫ്റ്റി എക്കാലത്തേയും വലിയ സംഖ്യയായ 11,170 ലേക്ക് കുതിക്കുകയാണ്. ഇവിടുന്നങ്ങോട്ടുള്ള ചലനങ്ങള്‍ മിക്കവാറും അവസാന ഘട്ടത്തിലേക്ക് മോശമാകാറുള്ള നാലാം പാദത്തിലെ ഫലങ്ങളും കര്‍ണാടക തെരഞ്ഞെടുപ്പു ഫലങ്ങളും അമേരിക്കയുടെ ഫെഡറല്‍ പോളിസിയും ആശ്രയിച്ചാണ് നില്‍ക്കുന്നത്. മാര്‍ച്ചു മാസം മുതല്‍ ഇന്ത്യയുടെ ഓഹരി വരുമാനം 7.75 ശതമാനത്തിലേക്കുയര്‍ന്നിരിക്കുന്നുവെന്നതും ശുഭസൂചനയാണ്.

(ജിയോജിത് ഫൈനാന്‍ഷ്യല്‍ സര്‍വീസസില്‍ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider