മാഹി കൊലപാതക അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന്

മാഹി കൊലപാതക അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന്

കണ്ണൂര്‍: മാഹിയിലെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം. സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ്വ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. മാഹി മേഖലയിലെ സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇല്ലാതാക്കും. കൊലപാതകങ്ങളെ തുടര്‍ന്ന് കേരള പൊലിസിന്റെ ഭാഗത്ത് നിന്ന് പുതുച്ചേരി പൊലീസിന് മികച്ച സഹകരണമാണ് ലഭിച്ചത്. മാഹി മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനായി കേരള പൊലീസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം അറിയിച്ചു.

Comments

comments

Categories: FK News