ചിരി വയറിലെ കൊഴുപ്പ് കുറയ്ക്കും

ചിരി വയറിലെ കൊഴുപ്പ് കുറയ്ക്കും

ഒബ്‌സിറ്റി എന്ന മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം അര മൈല്‍ നടക്കുന്നതിനു തുല്യ ഫലമാണ് മനസ്സു തുറന്നുള്ള ഒരു ചിരി. ഇത് അമിത വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചിരി എന്നത് ഒരു പ്രത്യേക ഊര്‍ജമായി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ചിരി എന്ന ആരോഗ്യത്തിന് നല്ലതാണെന്ന് വൈദ്യ ശാസ്ത്രത്തിലും പറയുന്നുണ്ട്. നന്നായി ചിരിക്കുന്നവരില്‍ കുടവയര്‍ കാണാന്‍ കഴിയില്ല. ചിരി പ്രതിരോധ സംവിധാനത്തെയും മാനസികാവസ്ഥയെ ശക്തിപ്പെടുത്തുന്നു. വേദന കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിലും പങ്കു വഹിക്കുന്നുണ്ട് ചിരി. ലോക പുഞ്ചിരി ദിനമായി മെയ് മാസമാണ് ആചരിക്കുന്നത്. ചിരി രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു. താഴ്ന്ന രക്ത സമ്മര്‍ദ്ദം ഹൃദ്രോഗവികാസങ്ങളുടെ അപകട സാധ്യത കുറയ്ക്കും.സ്ഥിരമായി ചിരിക്കുന്ന ആളുകളില്‍ ടി സെല്‍സിന്റെ അളവ് കൂടുതലായിരിക്കും അത് അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു. രോഗ പ്രതിരോധ ശേഷിി ശക്തിപ്പെടുത്തുന്നു.
സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തല്‍ പ്രകാരം ചിരി ആയുസ്സ് കൂട്ടും എന്ന തിയറി കൂടെയുണ്ട്. കൂടുതല്‍ ചിരിക്കുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുക എന്നാണ് അവരുടെ കണ്ടെത്തല്‍.

Comments

comments

Categories: Health