കരുണ മെഡിക്കല്‍ ബില്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

കരുണ മെഡിക്കല്‍ ബില്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടു കോടതി നിരീക്ഷിച്ചു.

അതേസമയം, കേസ് വേഗം തീര്‍പ്പാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും കോടതി തള്ളി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17ല്‍ ക്രമവിരുദ്ധമായി എംബിബിഎസിനു പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ മാസം അഞ്ചിനാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇതേത്തുടര്‍ന്ന്, ഓര്‍ഡിനന്‍സിനു പകരമായി നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല.

 

Comments

comments

Categories: Current Affairs