ജെസ്‌നയെ ബംഗളുരുവില്‍ കണ്ടതായി വിവരം ലഭിച്ചു

ജെസ്‌നയെ ബംഗളുരുവില്‍ കണ്ടതായി വിവരം ലഭിച്ചു

ബംഗളുരു: കാഞ്ഞിരപ്പള്ളിയില്‍ കാണാതായ ജെസ്‌നയെ ബംഗളുരുവില്‍ കണ്ടതായി വിവരം ലഭിച്ചു. ബംഗളുരുവിലെ ആശ്രയഭവനില്‍ ജെസ്‌നയും സുഹൃത്തും എത്തിയിരുന്നതായാണു സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ ഇരുവരും ബംഗളുരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും അറിയുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്‌ന മരിയ ജയിംസി(20)നെ കഴിഞ്ഞ മാര്‍ച്ച് 22ന് കാണാതാകുകയായിരുന്നു. ബന്ധു വീട്ടിലേക്ക് പോയ ജെസ്‌ന മാര്‍ച്ച് 22 ന് എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജെസ്‌ന മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ എടുക്കാതെയായിരുന്നു പോയത്. ബെംഗളൂരുവില്‍ നിന്ന് ജെസ്‌നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന ഫോണ്‍ കോള്‍ ഉരവിടം തേടി പോലീസ് ബംഗളുരുവില്‍ എത്തിയിരുന്നുവെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല.

Comments

comments

Categories: Current Affairs