ഐ.എസ്.ആര്‍.ഒ ചാരകേസില്‍ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ

ഐ.എസ്.ആര്‍.ഒ ചാരകേസില്‍ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരകേസില്‍ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചുവെന്നും സിബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ നഷ്ടപരിഹാരം നല്‍കുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചാരകേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെയും രാജ്യത്തിന്റെയും ഭാവിയെ ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവച്ച്് രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനെത്തിയ തന്റെ ഭാവി ചാരക്കേസ് ഇല്ലാതാക്കിയെന്നും നമ്പി നാരായണന്റെ ഹര്‍ജിയിലുണ്ട്. അമേരിക്കന്‍ പൗരത്വം വേണ്ടെന്നു വെച്ചപ്പോഴാണ് തന്നെ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുടുക്കിയതെന്ന് അദ്ദേഹം കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ വീണ്ടും അന്വേഷണത്തിന് സി.ബി.ഐ ക്കാ സംസ്ഥാന പൊലീസിനോ നിര്‍ദേശം നല്‍കുമെന്ന് കോടതി സൂചിപ്പിച്ചിരുന്നു. വ്യാജ കേസിന്റെ ഭാഗമായി അനുഭവിച്ച മാനസിക സംഘര്‍ഷത്തിനും ഇരുപതോ ഇരുപത്തഞ്ചോ ലക്ഷമായി ഉയര്‍ത്താനും സാധ്യതയുണ്ട്.

 

 

Comments

comments

Categories: Slider