മുടി സംരക്ഷണത്തിന് നെല്ലിക്ക

മുടി സംരക്ഷണത്തിന് നെല്ലിക്ക

മുടിയുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും വിവിധ ബ്രാന്‍ഡുകളില്‍ ഇന്ന് ഹെയര്‍ ഓയിലുകളും ഷാപൂകളും വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവയില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും മുടിയ്ക്ക് മാത്രമല്ല ശരീരത്തിനു തന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്. സാധാരണയായി നമ്മള്‍ ഉപയോഗിച്ച് വരുന്ന ഷാപൂകള്‍ക്ക് പകരമായി നെല്ലിക പോലുള്ള പ്രകൃതിദത്ത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന ഷാപൂ ഉപയോഗിച്ച് നോക്കൂ.
മുടി സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് നെല്ലിക. മുടിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കും നെല്ലിക്ക ഒരു പരിഹാരമാണ്. അമ്ല ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് നെല്ലിക്കയില്‍. മുടി തളച്ച് വളരുന്നതിനും ചാര നിറം മാറി കറുപ്പ് നിറം ലഭിക്കുന്നതിനും മുടിയുടെ കോശങ്ങളെ സംരക്ഷിക്കുന്നതിനും നെല്ലിക്ക സഹായകരമാണ്. നെല്ലിക്കാ നീരില്‍ തേന്‍ ചേര്‍ത്ത് ജ്യൂസ് ആക്കി രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് അകാല നര ഒഴിവാക്കാനും സഹായിക്കുന്നു. പുറമെ ഉപയോഗിക്കാനും ഉള്ളില്‍ കഴിക്കാനും നല്ലതാണ് നെല്ലിക്ക.

Comments

comments

Categories: Health