സമ്പത്തിന്റെ പുനര്‍വിതരണത്തിലൂടെ തലമുറവിടവ് നികത്താം

സമ്പത്തിന്റെ പുനര്‍വിതരണത്തിലൂടെ തലമുറവിടവ് നികത്താം

പൗരന്മാരുടെ പിന്തുടര്‍ച്ചാവകാശവിതരണം സമ്പത്തിന്റെ കര്യക്ഷമമായ പുനര്‍വിതരണത്തെ സഹായിക്കുമെന്ന് പ്രത്യാശ

ബ്രിട്ടണിലെ റെസല്യൂഷന്‍ ഫൗണ്ടേഷന്‍ എന്ന ഗവേഷണസംഘം ഈയിടെ നടത്തിയ ഒരു അപൂര്‍വ നിര്‍ദേശം മുമ്പോട്ടുവെക്കുകയുണ്ടായി. രാജ്യത്തെ ഓരോവ്യക്തിക്കും 25 വയസു തികയുമ്പോള്‍ 10,000 പൗണ്ട് ലഭ്യമാക്കി പുതുതലമുറയ്ക്കും പഴയ തലമുറയ്ക്കുമിടയിലുള്ള ബന്ധത്തിലെ തകര്‍ച്ച നീക്കി ദൃഢപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. മില്ലേനിയലുകളും (1980കളുടെ അവസാനവും1990കളുടെ തുടക്കത്തിലും ജനിച്ചവര്‍) ബേബി ബൂമര്‍മാരും (1946നും 1964നുമിടയില്‍ ജനിച്ചവര്‍) തമ്മിലുള്ള തലമുറവ്യത്യാസം ഒഴിവാക്കി മെച്ചപ്പെട്ട സമൂഹത്തെ വാര്‍ത്തെടുക്കാനാണ് നിര്‍ദേശം. പൗരന്മാരുടെ പിന്തുടര്‍ച്ചാവകാശനിധി എന്ന പേരിലാണ് തുകകൈമാറ്റം ചെയ്യേണ്ടത്. യുവാക്കള്‍ക്ക് പണസമാഹരണം ഏറ്റവും ആവശ്യമാകുന്ന ജീവിതഘട്ടങ്ങളില്‍ ഉപയുക്തമാക്കുന്ന വിഭവ വിതരണമായാണ് ഇതിനെ കാണുന്നത്. ഭവനനിര്‍മാണം, ഉന്നതവിദ്യാഭ്യാസം, സംരംഭം തുടങ്ങല്‍ തുടങ്ങിയ ജീവിതത്തിലെ നിര്‍ണായക സാഹചര്യങ്ങളില്‍ ഈ തുക കൈത്താങ്ങാകും.

മുതിര്‍ന്നവരുടെ ധാരണപ്രകാരം യുവാക്കള്‍ക്കൊന്നും ഒരു ഉത്തരവാദിത്വമില്ല, അവര്‍ അടിക്കടി ജോലി മാറുന്നു, വിവാഹക്കാര്യം പറയുമ്പോള്‍ ഒഴിഞ്ഞുമാറുന്നു, എന്നിട്ടോ കിട്ടുന്ന പണം കൂട്ടം കൂടി മാളുകളിലും വിനോദയാത്രയ്ക്കുമൊക്കെ പോയി ധൂര്‍ത്തടിക്കുന്നു. ഇവര്‍ക്ക് അധ്വാനിച്ചു നേടുന്ന പണം വല്ലയിടത്തും നിക്ഷേപിക്കുകയോ വീടുണ്ടാക്കുകയോ ചെയ്തു കൂടേ എന്നാകും ചോദ്യം. ഇന്ത്യയിലായാലും അമേരിക്കയിലായാലും യുവാക്കളോടുള്ള മനോഭാവത്തിനു വലിയ മാറ്റമുണ്ടാകില്ലെന്നാണ് അനുഭവം. എന്നാല്‍ യുവാക്കള്‍ അത്രയ്ക്കു വീണ്ടുവിചാരമില്ലാത്തവരല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മുതിര്‍ന്നവര്‍ അവരുടെ 20 വയസില്‍ ചിന്തിച്ചിരുന്നതു വെച്ചു നോക്കുമ്പോള്‍ വിരമിക്കല്‍ ജീവിതത്തെക്കുറിച്ചുള്ള യുവാക്കളുടെ ചിന്തകളും നിലപാടുകളും തമ്മില്‍ വലിയ വ്യത്യാസം താന്‍ കാണുന്നില്ലെന്നാണ് പല സാമൂഹ്യശാസ്ത്രജ്ഞരും പറയുന്നത്. നമ്മുടെ സമ്പാദ്യമാര്‍ഗത്തെ നയിക്കുന്ന മാനസിക ഘടകങ്ങള്‍ക്കാണ് പ്രായത്തേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത്. ഭാവിയിലെ കാഴ്ചപ്പാടാണ് പ്രധാനമായും പരിഗണിക്കേണ്ട ഒരു ഘടകം. ഉദാഹരണത്തിന് ചിലര്‍ ഭാവിയെ ചെറിയ അളവുകാലമായി തിരിച്ച് പെന്‍ഷന്‍ നിക്ഷേപം പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ വര്‍ത്തമാനകാല അടിസ്ഥാനത്തില്‍ ഇതിനെ കണക്കാക്കുന്നു.

മുതിര്‍ന്ന പൗരന്മാരോട് പുതുതലമുറ കാട്ടുന്ന അവഗണനയ്ക്കു പ്രധാനകാരണം സാമ്പത്തികമാണ്. ഭവന വിപണിയില്‍ നിന്നും ക്ഷേമപെന്‍ഷനുകളില്‍ നിന്നും പിന്‍തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആദ്യം പുറംതള്ളപ്പെട്ടവര്‍ ആയിരിക്കും ഇവര്‍. ഇവരുടെ ബുദ്ധിമുട്ട് കുറയ്ക്കാനുള്ള ഉപായമായി പൗരന്മാരുടെ പിന്തുടര്‍ച്ചാവകാശനിധിയെ ഉപയോഗിക്കാനാണ് ശ്രമം

ആധുനികകാലത്ത് അവഗണനയനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതൊരു വലിയ അംഗീകാരം നേടിക്കൊടുക്കുമെന്നാണ് വിശ്വാസം. ബേബിബൂമര്‍മാരോട് പുതുതലമുറ കാട്ടുന്ന അവഗണനയ്ക്കു പ്രധാനകാരണം സാമ്പത്തികമാണ്. ഭവന വിപണിയില്‍ നിന്നും ക്ഷേമപെന്‍ഷനുകളില്‍ നിന്നും പിന്‍തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആദ്യം പുറംതള്ളപ്പെട്ടവര്‍ ആയിരിക്കും ഇവര്‍. ഇവരുടെ ബുദ്ധിമുട്ട് കുറയ്ക്കാനുള്ള ഉപാധിയായി ഇതിനെ ഉപയോഗിക്കാനാണ് ശ്രമം. റെസല്യൂഷന്‍ ഫൗണ്ടേഷന്റെ ഇന്റര്‍ജനറേഷണല്‍ കമ്മിഷനില്‍ നിന്നാണ് ആശയം ഉല്‍ഭവിച്ചത്. രണ്ടു വര്‍ഷത്തെ നിരന്തരപഠനത്തിനു ശേഷമാണ് അവര്‍ അന്തിമറിപ്പോര്‍ട്ട് തയാറാക്കിയത്. മുന്‍ ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡേവിഡ് വില്ലെറ്റ്‌സ് ആയിരുന്നു സമിതിയധ്യക്ഷന്‍. ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ഫ്രാന്‍സിസ് ഓഗ്രാഡിയും കാണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ജനറല്‍ കരോളിന്‍ ഫെയര്‍ബെയണും സമിതിയംഗങ്ങളാണ്.

ബ്രിട്ടീഷ് ബിസിനസിനെ പ്രതിനിധീകരിക്കുന്ന ഫെയര്‍ബയേണ്‍ പറഞ്ഞത് പരസ്പര സമ്മതത്തോടെയുള്ള ഒരു ഇടപെടല്‍ ചെറുപ്പക്കാര്‍ പ്രായമായവരെ സംരക്ഷിക്കുന്നു എന്നതിനൊപ്പം പ്രായമായവര്‍ യുവാക്കളെ സഹായിക്കുകയും ചെയ്യുന്നതിലൂടെ മുന്‍തലമുറയേക്കാള്‍ മികച്ച ജീവിതം നയിക്കാനാകുമെന്നാണ്. യുവതലമുറ കൂടുതല്‍ കഷ്ടപ്പെട്ടു ജീവിതം നയിക്കുന്നവരും മുന്‍ഗാമികളെ അപേക്ഷിച്ച് കുറഞ്ഞ സമ്പത്ത് ഉള്ളവരുമാണ്. ആസ്തിഉടമസ്ഥാവകാശത്തില്‍ ജനാധിപത്യം കൊണ്ടുവരണമെന്നുണ്ടെങ്കില്‍ ഈ അസന്തുലിതാവസ്ഥയ്ക്കാണ് പരിഹാരം കാണേണ്ടതെന്നു റിപ്പോര്‍ട്ട് പറയുന്നു. മില്ലേനിയലുകള്‍ ധൂര്‍ത്തന്മാരും സുഖഭോഗങ്ങളില്‍ അഭിരമിക്കുന്നവരുമാണെന്ന തെറ്റിദ്ധാരണയെ പഠനഫലം തള്ളുന്നു. അവര്‍ കഫേകളിലും ഹോട്ടലുകളിലും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ഭാവിജീവിതത്തെ ബാധിക്കുന്ന വീട്, നിക്ഷേപം എന്നിവയ്ക്കായി കരുതലുള്ളവരുമെല്ലെന്ന മുതിര്‍ന്നവരുടെ പൊതുബോധം അബദ്ധജഡിലമാണെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. 2001-ല്‍ 25-34 പ്രായപരിധിയിലുള്ളവര്‍ 55-64 പ്രായക്കാരുടെ അതേ ഉപഭോഗശീലമാണ് പിന്തുടര്‍ന്നിരുന്നതെങ്കില്‍, ഇന്ന് ഉപഭോഗത്തില്‍ 15 ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തിയിരിക്കുന്നു.

10,000 പൗണ്ട് അനന്തരാവകാശമായി നല്‍കുമ്പോള്‍ നിലവിലുള്ള പാരമ്പര്യസ്വത്ത് നികുതിയിലും മാറ്റം വരും. ഒരു ലക്ഷം പൗണ്ടിനു മുകളിലുള്ള തുക അനന്തരാവകാശിക്ക് ഇഷ്ടദാനം നല്‍കുമ്പോള്‍ 40 ശതമാനം നികുതിയാണ് ചുമത്തപ്പെടുന്നത്. ഇത് 20 ശതമാനമാനമാക്കി വെട്ടിച്ചുരുക്കപ്പെടും. ഇഷ്ടദാനങ്ങളും സമ്മാനങ്ങളും എല്ലാം ഈ പരിധിയില്‍പ്പെടും. അഞ്ചുലക്ഷം പൗണ്ട് വരെയുള്ള സമ്പത്തിനു 30 ശതമാനമായിരിക്കും നികുതി. വിദ്യാഭ്യാസവായ്പയും ഭവനനിര്‍മാണച്ചെലവും പോലുള്ള സഹായധനങ്ങളായി പരിഗണിക്കുകയാണെങ്കില്‍ പാരമ്പര്യസ്വത്തുകൈമാറ്റം തങ്ങളുടെ സാമ്പത്തിക വിനിമയത്തെ ബാധിക്കാനിടയില്ലെന്ന് ചില മില്ലേനിയലുകള്‍ കരുതുന്നു. അതേസമയം ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ഇങ്ങനെ ലഭിക്കുന്ന പണം മുഴുവന്‍ ഉപയോഗശൂന്യമായിത്തീരുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. എന്തൊക്കെയായാലും ഭവനം, വിദ്യാഭ്യാസം, സംരംഭം, പെന്‍ഷന്‍ എന്നീ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയിലേ പണം കൈമാറാവൂ എന്നാണു കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മില്ലേനിയലുകളുടെ അവസ്ഥയുടെ ഒരു ഭീകരചിത്രമാണ് റിപ്പോര്‍ട്ട് വരച്ചിടുന്നത്. ഇന്നത്തെ 30-കാരുടെ ചെലവിടല്‍ശേഷി മുന്‍തലമുറക്കാരുടേതില്‍ നിന്ന് കാര്യമായി ഉയര്‍ന്നിട്ടില്ലെന്നു കമ്മിഷന്‍ കണ്ടെത്തി. ഒന്നര പതിറ്റാണ്ടിനിടെ സമ്പദ്‌രംഗം 14 ശതമാനം വളര്‍ച്ച നേടിയിട്ടും ഇതാണു സ്ഥിതിപലര്‍ക്കും 10,000 പൗണ്ട് അപര്യാപ്തമായ തുക തന്നെയാണ്. അതിനാല്‍ ഈപദ്ധതിയുടെ വിജയം അനിശ്ചിതവുമാണ്.

ഈ ആശയം അടിവരയിടുന്ന പ്രധാന കാര്യം പാരമ്പര്യസ്വത്ത് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉപയുക്തമാക്കുമെന്നതിലാണ്. മാതാപിതാക്കളുടെ ധനം മക്കളിലേക്കു വന്നു ചേരുന്നതോടെ വരുമാനത്തിനേക്കാള്‍ മുന്തിയ സാമ്പത്തികവളര്‍ച്ച പ്രാപ്തമാകുന്നു. ഇത് അവരുടെ ജീവിതശൈലി പുനര്‍നിര്‍വചിക്കാന്‍ സഹായകമാകുന്നു. എന്നാല്‍ ഈ സമീപനത്തിനു വെല്ലുവിളികളുമുണ്ട്. അവകാശം നല്‍കാന്‍ വിസമ്മതിക്കുന്നവരുണ്ടാകും, അത്തരക്കാര്‍ക്ക് വിരമിച്ച ഉടന്‍ തന്നെ ഈ പിന്തുണ ലഭിക്കുന്നു. വര്‍ഷങ്ങളുടെ കുടുംബ പ്രാരാബ്ധം അവര്‍ക്കു ചുമക്കേണ്ടി വരുന്നുമില്ല. അത് തലമുറകള്‍ തമ്മിലുള്ള ആസ്തിഉടമസ്ഥാവകാശത്തില്‍ വിടവ് വര്‍ധിപ്പിക്കുമെന്നു മാത്രമല്ല, മില്ലേനിയലുകള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുകയും ചെയ്യും. പുതുതലമുറയ്ക്കിടയിലുള്ള വരുമാന അസന്തുലിതാവസ്ഥ അവരുടെ പൂര്‍വികരേക്കാള്‍ കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാരമ്പര്യസ്വത്തുകൈമാറ്റത്തിന് പ്രാധാന്യം വര്‍ധിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടസാധ്യത, അത് തലമുറാനന്തര വിടവുകള്‍ക്കൊപ്പം തലമുറകള്‍ക്കിടയിലെ അസമത്വത്തെയും കൂട്ടി സാമൂഹ്യചലനത്തെ പിന്നോട്ടടിപ്പിക്കുന്നുവെന്നതാണ്.

മില്ലേനിയലുകളുടെ അവസ്ഥയുടെ ഒരു ഭീകരചിത്രമാണ് റിപ്പോര്‍ട്ട് വരച്ചിടുന്നത്. ഇന്നത്തെ 30-കാരുടെ ചെലവിടല്‍ശേഷി മുന്‍തലമുറക്കാരുടേതില്‍ നിന്ന് കാര്യമായി ഉയര്‍ന്നിട്ടില്ലെന്നു കമ്മിഷന്‍ കണ്ടെത്തി. ഒന്നര പതിറ്റാണ്ടിനിടെ സമ്പദ് രംഗം 14 ശതമാനം വളര്‍ച്ച നേടിയിട്ടും ഇതാണു സ്ഥിതി. ബേബി ബൂമറുകാരെപ്പോലെ തന്നെ 30-കളിലെത്തുമ്പോഴാണ് ഇന്നത്തെ യുവാക്കളും വീടുവെക്കുന്നത്. എന്നാല്‍ മറ്റൊരു വസ്തുത സ്വന്തം വീടില്ലാത്തതിനാല്‍ വാടകവീടുകളില്‍ താമസിക്കുന്നവരുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നതാണ്. വാടകയ്ക്കു താമസിക്കുന്നവരുടെ എണ്ണം 2003നു ശേഷം 1.8 മില്യണിലേക്കുയര്‍ന്നിട്ടുണ്ട്. 20 വയസു പിന്നിട്ടവര്‍ അരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളിലാണ് കഴിയുന്നത്. ഇവരേക്കാള്‍ എന്തു കൊണ്ടും മെച്ചമായിരുന്നു 1966- 1980 കാലഘട്ടത്തില്‍ ജനിച്ച അവരുടെ മാതാപിതാക്കളുടെ സ്ഥിതി. വീട്ടുടമകളുടെ വിലപേശല്‍ശേഷി വര്‍ധിക്കുകയും പണപ്പെരുപ്പനിരക്കില്‍ വാടക വര്‍ധിക്കുകയും ചെയ്യുന്നത് ഇവരുടെ സാഹചര്യം കൂടുതല്‍ പരിതാപകരമാക്കുകയും ചെയ്തു.

ലോകസാമ്പത്തികമാന്ദ്യത്തിലൂടെ നടന്നു കയറിയ ചെറുപ്പക്കാരില്‍ പലരും ഓഹരിനിക്ഷേപത്തിന് ഒന്നു മടിക്കും. അവര്‍ക്ക് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനാണു വിശ്വാസം. ഇടപാടുകാരില്‍ പലരും ഇതിന്റെ സാധ്യതയാണു ചോദിക്കുന്നതെന്ന് ബെറ പറയുന്നു. നഗരങ്ങളില്‍ കുതിച്ചുയരുന്ന വാടകയും വീടിന്റെയും സ്ഥലത്തിന്റെയും വിലയുമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. താമസിക്കാന്‍ വീടു വാങ്ങുന്നതിനേക്കാള്‍ അതിനെ ഒരു നിക്ഷേപമായാണ് അവര്‍ കാണുന്നത്. വീടു വാങ്ങി വാടകയ്ക്കു കൊടുക്കാനാണ് പലരും താല്‍പര്യപ്പെടുന്നതെന്നും അവര്‍ പറയുന്നു. സങ്കീര്‍ണമായ സാമ്പത്തികാസൂത്രണത്തിന് ജനങ്ങളെ ചുമതലപ്പെടുത്തുകയെന്നത് താരതമ്യേന പുതിയ കാര്യമാണ്. മുമ്പ് ഇത് സ്ഥാപനങ്ങളുടെ ചുമതലയായിരുന്നു. ഇപ്പോള്‍ ജീവനക്കാരന്റെ തട്ടകത്തിലാണ് പന്ത്. അയാള്‍ തന്നെ കാര്യങ്ങള്‍ തീരുമാനിക്കണം. ജീവനക്കാരെ ഉത്തരവാദിത്വം പഠിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കിടയില്‍ ചെറുപ്പക്കാര്‍ അവയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് അസാധാരണമല്ല.

മില്ലേനിയലുകളില്‍ പലര്‍ക്കും 10,000 പൗണ്ട് അപര്യാപ്തമായ തുക തന്നെയാണ്. ഇന്ന് ഒരു അഡ്വാന്‍സ് കൊടുക്കാന്‍ പോലും ഈ തുക തികയില്ലെന്നും കുറഞ്ഞവരുമാനം നിത്യനിദാനചെലവുകള്‍ വഹിക്കാന്‍ സഹായിക്കുമെങ്കിലും മുതിര്‍ന്നവര്‍ക്ക് അതേക്കുറിച്ച് മനസിലാക്കാനാകില്ലെന്നുമൊക്കെയാണ് അവരുടെ വാദം. അതിനാല്‍ ഈപദ്ധതിയുടെ വിജയം അനിശ്ചിതത്വത്തിലുമാണ്

ഇതൊക്കെയാണെങ്കിലും മില്ലേനിയലുകള്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. മൊത്തത്തിലുള്ള തൊഴിലവസരങ്ങളുടെ വര്‍ധന, കൂടിയ നിയമനങ്ങള്‍, സ്ത്രീകള്‍ക്കുള്ള തൊഴിലവസര വര്‍ധന, താഴ്ന്നു വരുന്ന ലിംഗവിവേചനം തുടങ്ങിയ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ട കാര്യത്തിലാണത്. പുതിയ കരാര്‍ ബ്രിട്ടീഷ് സമൂഹം നെഞ്ചേറ്റുമെന്ന് ഡേവിഡ് വില്ലെറ്റ്‌സ് പ്രത്യാശ പ്രകടിപ്പിക്കുന്നു. കുടുംബങ്ങളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും കാലാകാലങ്ങളില്‍ പരിഗണിക്കുന്നതു പോലെ രാജ്യം സ്വാഭാവിക പരിചരണം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പലപ്പോഴും വിപരീതദിശയിലാണ് നടക്കുന്നത്. രാജ്യം യുവാക്കളോടും മുതിര്‍ന്നവരോടും പ്രതിബദ്ധത പാലിക്കുമെന്ന് കൂടുതല്‍ പൗരന്മാരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. വര്‍ധിച്ചുവരുന്ന ആരോഗ്യ- സാമൂഹിക പരിരക്ഷകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഓരോ വര്‍ഷവും 2.3 ബില്യണ്‍ പൗണ്ടാണ് ഈ രംഗങ്ങളില്‍ രാജ്യം അധികമായി ചെലവിടേണ്ടത്. എന്നിട്ടും 65 വയസിനു മുകളിലുള്ള 1.2 മില്യണ്‍ ആളുകള്‍ക്ക് വേണ്ടി അധിക വിഭവസമാഹരണം നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇതിലേക്കു വേണ്ട തുക ഭാഗികമായി കണ്ടെത്താന്‍ കൗണ്‍സില്‍ നികുതി പരിഷ്‌കരണത്തിലൂടെ കഴിഞ്ഞേക്കും. ആറു ലക്ഷം പൗണ്ടിനു മേല്‍ മൂല്യം വരുന്ന സ്വത്തിന് കുറഞ്ഞത് 10 ശതമാനം നികുതിയും 1.7 ശതമാനം നാമമാത്ര നികുതിയുമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. 65 വയസു തികഞ്ഞവര്‍ എന്‍എച്ച്എസ് നികുതി കൂടി അടയ്‌ക്കേണ്ടി വരും.

ഇതേക്കുറിച്ച് മില്ലേനിയലുകളുടെ പ്രതികരണം ആശാവഹമല്ല. തന്റെ മുഖത്തെ പുഞ്ചിരി നിയന്ത്രണങ്ങളില്ലെങ്കില്‍ ഒരു മാസത്തിനകം മാഞ്ഞു പോകുമായിരിക്കും, പക്ഷേ നിയന്ത്രണങ്ങള്‍ തന്നെ എങ്ങനെ സഹായിക്കുമെന്ന് 29കാരി നിക്കി േ്രഗ ചോദിക്കുന്നു. 10,000 പൗണ്ട് ഇന്ന് ഒരു അഡ്വാന്‍സ് കൊടുക്കാന്‍ പോലും തികയുന്ന തുകയല്ല. പെന്‍ഷന്‍ നിക്ഷേപം നാല്‍പ്പതു വയസാകുമ്പോഴേക്കും മാത്രം ചിന്തിക്കുന്ന കാര്യമാണ്. നിയന്ത്രണങ്ങളില്ലെങ്കില്‍ താന്‍ നേരിട്ട് ഇതെല്ലാം സ്വാഗതം ചെയ്‌തേനെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 25-ാം വയസില്‍ പണം കിട്ടിയെങ്കില്‍ ഒരു വീടു വാങ്ങാനുള്ള ശേഷിയില്‍ മാറ്റം വരുത്തിയേനെയെന്നാണ് 23കാരി മറ്റില്‍ഡ മോര്‍ഗന്റെ പക്ഷം. ആവശ്യമായ ബാക്കി തുക ഒരു ബോണ്ടിലൂടെ സമാഹരിക്കാനാകും. കുറഞ്ഞവരുമാനം നിത്യനിദാനചെലവുകള്‍ വഹിക്കാന്‍ സഹായിക്കുമെങ്കിലും മുതിര്‍ന്നവര്‍ക്ക് അതേക്കുറിച്ച് മനസിലാക്കാനാകില്ല. കാരണം മുമ്പത്തെ അവസ്ഥയല്ല ഇപ്പോഴത്തേത്. കുറച്ചു നാള്‍ മുമ്പ് താന്‍ ഒരു വീടു വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊക്കിലൊതുങ്ങുന്ന ആഗ്രഹമല്ലെന്നു മനസിലാക്കി പിന്മാറുകയായിരുന്നുവെന്ന് മറ്റില്‍ഡ പറയുന്നു. പലര്‍ക്കും 10,000 പൗണ്ട് അപര്യാപ്തമായ തുക തന്നെയാണ്. അതിനാല്‍ ഈപദ്ധതിയുടെ വിജയം അനിശ്ചിതത്വത്തിമാണ്.

Comments

comments

Categories: FK Special, Slider