ദുബായ് ഓഹരി വിപണിയുടെ അറ്റലാഭത്തില്‍ ഇടിവ്

ദുബായ് ഓഹരി വിപണിയുടെ അറ്റലാഭത്തില്‍ ഇടിവ്

ദുബായ് ധനകാര്യ വിപണിയിലെ വ്യാപാര മൂല്യത്തിലും 57 ശതമാനം ഇടിവ് സംഭവിച്ചു

ദുബായ്: ആദ്യ പാദത്തില്‍ ദുബായ് ഓഹരി വിപണിക്ക് കിതപ്പ്. ദുബായിലെ സ്റ്റോക് എക്‌സ്‌ചേഞ്ചായ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 52 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

13.3 മില്ല്യണ്‍ ഡോളറാണ് ആദ്യ പാദത്തില്‍ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ മൊത്തം വരുമാനത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍ 99.1 മില്ല്യണ്‍ എഇഡി ആണ് കമ്പനിയുടെ മൊത്തം വരുമാനം. 34 ശതമാനമാണ് ഇടിവ് സംഭഴിച്ചത്. അതേസമയം പ്രവര്‍ത്തന ചെലവുകള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ 47 മില്ല്യണ്‍ എഇഡിയില്‍ നിന്ന് 50.2 മില്ല്യണ്‍ എഇഡി ആയി ഉയര്‍ന്നു.

1,586 പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ കാലയളവില്‍ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിനായി. ഇതോടെ മൊത്തം നിക്ഷേപകരുടെ എണ്ണം 842,568 ആയി മാറി. ഓഹരി വിപണിയുടെ സാധ്യതകള്‍ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ 2000 മാര്‍ച്ച് 26നാണ് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന് തുടക്കം കുറിക്കുന്നത്

ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലെ വ്യാപാര മൂല്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്, 57.2 ശതമാനം. 2018ലെ ആദ്യ പാദത്തില്‍ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനുമായിരുന്നു അത്-കമ്പനിയുടെ ചെയര്‍മാന്‍ ഇസ്സാ കാസിം പറഞ്ഞു.

1,586 പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ കാലയളവില്‍ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിനായി. ഇതോടെ മൊത്തം നിക്ഷേപകരുടെ എണ്ണം 842,568 ആയി മാറി. ഓഹരി വിപണിയുടെ സാധ്യതകള്‍ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ 2000 മാര്‍ച്ച് 26നാണ് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന് തുടക്കം കുറിക്കുന്നത്. യുഎഇയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും കമ്പനികളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ഓഹരി വിപണിക്ക് 2018ല്‍ വമ്പന്‍ ഉണര്‍വ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചില വന്‍കിട കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പനയാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. യുഎഇയില്‍ ലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയവും സൗദിയില്‍ ലിസ്റ്റ് ചെയ്യുന്ന സൗദി അരാംകോയും വലിയ മാറ്റങ്ങള്‍ വിപണിയിലുണ്ടാകും. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഓഹരി വില്‍പ്പന ലോകത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന ആകുമെന്നും കരുതപ്പെടുന്നു.

സൗദി സര്‍ക്കാരിന് കീഴിലുളള കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. സൗദിയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്ക് കരുത്തേകാനായി തുക സമാഹരിക്കുകയാണ് ലക്ഷ്യം. ഏകദേശം 100 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സൗദി അരാംകോയുടെ ഓഹരി വില്‍പ്പനയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Arabia