നാഗരിക ഇന്ത്യയിലെ സാംസ്‌കാരിക വിപ്ലവം

നാഗരിക ഇന്ത്യയിലെ സാംസ്‌കാരിക വിപ്ലവം

സാംസ്‌കാരിക, കലാ, വിനോദ പരിപാടികള്‍ പുതിയ രീതിയില്‍ സംഘടിപ്പിക്കപ്പെടുകയും സമഗ്രമായി മാര്‍ക്കറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. സര്‍ക്കാര്‍ പരിപാടികളെക്കാള്‍ പൊതുജന ശ്രദ്ധയെ ആകര്‍ഷിക്കാന്‍ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് സാധിക്കുന്നതിന്റെ സാംഗത്യമെന്താവും? വിശാലമായ അവസരങ്ങള്‍ തുറന്നിട്ട ഇന്ത്യന്‍ ക്രിയേറ്റീവ് ഇന്‍ഡസ്ട്രിയുടെ മുന്നേറ്റത്തെക്കുറിച്ച് വിലയിരുത്തുകയാണ് ലേഖകന്‍.

എന്തിനെയാണ് ഇന്ത്യയുടെ ‘സാംസ്‌കാരിക ഇടങ്ങള്‍’ എന്ന് വിളിക്കേണ്ടത് എന്നത് സംബന്ധിച്ച് അടുത്തകാലത്തായി ഒരു വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. സാംസ്‌കാരികമായ എല്ലാ കാര്യങ്ങളുടെയും ഇതുവരെയുള്ള സൂക്ഷിപ്പുകാരായിരുന്ന പൊതു സ്ഥാപനങ്ങളുടെ ശോഭ പുതിയ കാലഘട്ടത്തിലെ ആഘോഷങ്ങളുടെയും പരിപാടികളുടെയും കടന്നു വരവോടെ നഷ്ടപ്പെട്ടു. മുന്‍പില്ലാതിരുന്ന രീതിയില്‍, സ്വദേശത്തും വിദേശങ്ങളിലും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ കടന്നു വന്നതോടെ സാംസ്‌കാരിക മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

പ്രവണതകള്‍ മാറുകയാണെങ്കിലും ഇന്ത്യയുടെ ‘ക്രിയേറ്റീവ്’ വ്യവസായ മേഖലയുടെ ഭാവി തെളിഞ്ഞതും ശുഭാപ്തിവിശ്വാസം നിറഞ്ഞതുമാണ്. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് (ജെഎല്‍എഫ്), കൊച്ചി ബിനാലെ തുടങ്ങിയ സാംസ്‌കാരിക പരിപാടികളോട് വര്‍ധിച്ചു വരുന്ന താല്‍പര്യത്തില്‍ നിന്ന് ഇത് വ്യക്തമാണ്. അതേസമയം തന്നെ, കലാരംഗവും പ്രസാധക മേഖലയും വരുമാനത്തിന്റെ കാര്യത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. സമകാലീന ഇന്ത്യന്‍ കലാരൂപങ്ങളുടെ അന്താരാഷ്ട്ര ലേലങ്ങളില്‍ റെക്കോര്‍ഡ് തകര്‍ക്കുന്ന വില്‍പനയാണ് പോയ വര്‍ഷങ്ങളില്‍ നടന്നത്. ഇന്ത്യന്‍ എഴുത്തുകാര്‍ തങ്ങളുടെ പാശ്ചാത്യ പ്രതിരൂപങ്ങളേക്കാളും ഉയര്‍ന്ന നിരക്കിലുള്ള അന്താരാഷ്ട്ര കരാറുകള്‍ സ്വന്തമാക്കുന്നു.

നഗരങ്ങളില്‍ പുതിയ ആര്‍ട്ട് ഗാലറികള്‍ തുറക്കുന്നു. ബഹുരാഷ്ട്ര പ്രസാധകര്‍ ഇന്ത്യന്‍ സാഹിത്യ സൃഷ്ടികള്‍ക്കായി കാത്തിരിക്കുകയും വിവര്‍ത്തകര്‍ക്ക് അവകാശപ്പെട്ട ശ്രദ്ധ തന്നെ ലഭിക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം സാഹിത്യോല്‍സവങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്നു. കലാരംഗത്തോട് ആഭിമുഖ്യമുള്ളവര്‍ക്കായി പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍, പാചക പരിപാടികള്‍ എന്നിവയെല്ലാം ഓരോ ആഴ്ചകളിലും സംഘടിപ്പിക്കപ്പെടുന്നുണ്ട്. രണ്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പുവരെ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്തവും പേറിയിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അക്കാദമികളുമായും, മുംബൈയിലെ എന്‍സിപിഎ പോലെയുള്ള ഒരു പിടി സ്ഥാപനങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ പ്രകടമായ വൈരുദ്ധ്യം മനസിലാകും.

ചുരുങ്ങിയ പ്രവേശന ഫീസ് ഈടാക്കുന്ന നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, പ്രവേശനം സൗജന്യമോ പണം നല്‍കേണ്ടതോ എന്നത് കാര്യമാക്കാതെ മിക്ക കലാ, സാംസ്‌കാരിക പരിപാടികളും നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അധികമാരും ശ്രദ്ധിക്കാത്ത പരിപാടികളിലേക്ക് വന്‍ ജനാവലിയെ ആകര്‍ഷിക്കാന്‍ ക്രിയേറ്റീവ് ഇന്‍ഡസ്ട്രിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്?

മറ്റൊരു വൈരുദ്ധ്യം കൂടിയുണ്ട്; ചുരുങ്ങിയ പ്രവേശന ഫീസ് ഈടാക്കുന്ന നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, പ്രവേശനം സൗജന്യമോ പണം നല്‍കേണ്ടതോ എന്നത് കാര്യമാക്കാതെ മിക്ക കലാ, സാംസ്‌കാരിക പരിപാടികളും നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അധികമാരും ശ്രദ്ധിക്കാത്ത പരിപാടികളിലേക്ക് വന്‍ ജനാവലിയെ ആകര്‍ഷിക്കാന്‍ ക്രിയേറ്റീവ് ഇന്‍ഡസ്ട്രിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്?

ചിത്രകാരന്‍മാര്‍, എഴുത്തുകാര്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍ തുടങ്ങിയവരെല്ലാമാണ് രാജ്യത്തെ സര്‍ഗാത്മകമായ അഭിവൃദ്ധിക്കു പിന്നിലെ യഥാര്‍ത്ഥ ശക്തിയെങ്കിലും സമീപ കാലഘട്ടത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വ്യത്യാസമെന്താണ്? അടുത്തകാലത്തായി സംഭവിച്ച ഒരു വലിയ കാര്യം ‘സര്‍ഗാത്മക വര്‍ഗത്തിന്റെ’ ഒത്തു ചേരലും ഒരൊറ്റ ശബ്ദത്തില്‍ സംസാരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ മനസിലാക്കിയതുമാണെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സാഹിത്യോല്‍സവങ്ങള്‍, അവ ആകര്‍ഷിക്കുന്ന പ്രേക്ഷകരുടെ അടിസ്ഥാനത്തില്‍ മാത്രമല്ല മുന്‍പത്തെക്കാള്‍ വ്യത്യസ്തമാകുന്നത്. സമാന ചിന്താഗതിക്കാരായ ഒരുപിടിയാളുകളെ ഒരുമിച്ചു ചേര്‍ക്കുന്നതു പോലെ തിരശീലക്ക് പിന്നിലുള്ള കൂട്ടായ്മകളും അവ മുന്നോട്ടു വെയ്ക്കുന്ന അവസരങ്ങളും വളരെ വലുതാണ്. പുതിയ സഹകരണങ്ങളിലേക്കും പങ്കാളിത്തത്തിലേക്കും കൂടുതല്‍ പരിപാടികളും സംവിധാനങ്ങളും ഉയര്‍ന്നു വരുന്നതിലേക്കും ഇത് നയിച്ചു. പ്രതിവര്‍ഷം 200 ഓളം സാഹിത്യോല്‍സവങ്ങള്‍ക്കാണ് ഇന്ത്യയില്‍ ഇന്ന് വേദിയാകുന്നത്.

ഇവയൊന്നും ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അത്രയും ബൃഹത്തോ വിജയകരമോ അല്ലെങ്കിലും അവയുടേതായ വഴിയിലൂടെ ജനങ്ങള്‍ക്കിടയില്‍ സാഹിത്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുന്നതില്‍ സംഭാവന ചെയ്തിട്ടുണ്ട്. സാംസ്‌കാരിക പരിപാടികളിലെ താല്‍പര്യത്തില്‍ പെട്ടന്നുണ്ടായ കുതിപ്പില്‍ അതിനാല്‍ തന്നെ അതിശയിക്കാനില്ല.

എന്നാല്‍, സാംസ്‌കാരിക വിപ്ലവം ഇന്ത്യയുടെ നഗര ഭൂമികയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയത്ത്, അഭിസംബോധന ചെയ്യപ്പെടേണ്ട ഏതാനും ചോദ്യങ്ങളുണ്ട്. ആസൂത്രിതമല്ലാത്ത വളര്‍ച്ചകള്‍ ഈ അഭിവൃദ്ധിയുടെ കാലഘട്ടം പെട്ടന്ന് അവസാനിക്കുന്നതിലേക്ക് നയിച്ചേക്കാം. അതുകൊണ്ടുതന്നെ ‘മുറിക്കുള്ളിലെ ആന’യായ പ്രേക്ഷകരെ മേഖലയില്‍ നിന്നുള്ള ആളുകള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. സംസ്‌കാരത്തിന്റെ പേരില്‍ കാണികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രചാരവേല നടത്തുന്നത് ഇന്നത്തെ പല പരിപാടികളുടെയും രീതിയായി മാറിയിരിക്കുന്നു.

പരേതനായ നയതന്ത്രജ്ഞന്‍ ആബിദ് ഹുസൈന്‍ ” ഇന്ത്യാസ് നാഷണല്‍ കള്‍ച്ചര്‍” (1978ല്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ചു) എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയതു പോലെ ഇന്ത്യന്‍ സംസ്‌കാരത്തെ നിര്‍വചിക്കുന്നതിലെ യഥാര്‍ത്ഥ പ്രശ്‌നം ‘ഏറ്റവും പഴക്കം ചെന്ന ജനതയുള്ള രാജ്യമാണ് ഇന്ത്യ, അതേസമയം തന്നെ ഏറ്റവും യുവ രാഷ്ട്രങ്ങളില്‍ ഒന്നുകൂടിയാണ്’ എന്നതാണ്.

മറു വശത്ത്, ക്രിയേറ്റീവ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള സംരംഭകരുടെ വിജയം അനുകൂലമായ സൂചനയാണ്. അതേസമയം തന്നെ, ചുരുക്കം ചിലര്‍ മാത്രമേ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നുള്ളു. ഇന്ത്യയുടെ സൃഷ്ടിപരമായ വ്യവസായത്തെ ഒരുപിടിയാളുകള്‍ കുത്തകയാക്കി മാറ്റിയിട്ടുണ്ടോ? ലക്ഷക്കണക്കിന് ആളുകളെ എളുപ്പം ആകര്‍ഷിക്കുന്ന ഈ സാംസ്‌കാരിക പരിപാടികള്‍ രാഷ്ട്രീയ മുഷ്ടിയുദ്ധങ്ങള്‍ക്ക് സാധ്യതയുള്ളയിടം കൂടിയാണെന്നതിനാല്‍, ഭാവിയില്‍ ഈ സാംസ്‌കാരിക സംരംഭകര്‍ സര്‍ക്കാരിന്റെ കൈയാളുകളായി മാറുമോ?

അതേസമയം, ജനാധിപത്യ മാനദണ്ഡങ്ങളില്‍ വിശ്വാസ്യത പ്രകടിപ്പിക്കുന്ന ഇത്തരം പരിപാടികളും പ്രദര്‍ശനങ്ങളും യഥാര്‍ഥത്തില്‍ ജനാധിപത്യപരവും എല്ലാ ശബ്ദങ്ങളെയും ഉള്‍ക്കൊള്ളുന്നതുമാവുമോ? അതോ നിക്ഷിപ്ത താല്‍പര്യങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്നത്തെ ടെലിവിഷന്‍ പരിപാടികള്‍ പോലെയാണോ അവയും?

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider