ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപകര്‍ ഇനി പുരോഗമിക്കണം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപകര്‍ ഇനി പുരോഗമിക്കണം

സാധ്യതകള്‍ ഒട്ടനവധി  ഉണ്ടായിട്ടും രാജ്യത്തിന്റെ എഡ്യു ഹബ് എന്ന തലത്തിലേക്ക് ഇനിയും എത്തിച്ചേരാന്‍ കേരളത്തിന് സാധിച്ചിട്ടില്ല. കാലോചിതമായ ചില ഇടപെടലുകള്‍ നടത്തുന്ന പക്ഷം സംസ്ഥാന വിദ്യാഭ്യാസരംഗം ലോകത്തിന് മുഴുവന്‍ മാതൃകയായ ഒന്നായി മാറും.സിലബസ് പരിഷ്‌കരണം,മികവുറ്റ അധ്യാപകരെ വാര്‍ത്തെടുക്കല്‍, ഗവേഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക തുടങ്ങിയ നടപടികളിലൂടെ രാജ്യത്തിന്റെ എഡ്യു ഹബ് ആയി കേരളം മാറും. നാലാം വ്യാവസായിക വിപ്ലവം എന്ന നിലയ്ക്ക് സംസ്ഥാന വിദ്യാഭ്യാസമേഖലയെ സമീപിക്കുമ്പോള്‍ ഈ രംഗം നേരിടുന്ന സാധ്യതകളെയും വെല്ലുവിളികളെയും വിശകലനം ചെയ്യുകയാണ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഫിസാറ്റ്) ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍

1. സാങ്കേതിക വിദ്യാഭ്യസരംഗത്ത് കേരളത്തിന്റെ നിലവിലെ സ്ഥിതി എന്താണ്?

ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തില്‍ അധിഷ്ഠിതമായി രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന് അനന്ത സാധ്യതകളാണ് ഉള്ളത്. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ഇന്നവേഷന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. സ്വയം നേതൃത്വം ഏറ്റെടുത്തുകൊണ്ട് ഈ രംഗത്ത് പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സ് നല്‍കുകയാണ് വേണ്ടത്. സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ വര്‍ധിച്ചു വരുന്നതും ഈ രംഗത്തെ സാധ്യതയായി കാണണം.ഇന്‍ഡസ്ട്രിയുടെ മികച്ച പിന്തുണ കൂടി നല്‍കാന്‍ കഴിയുന്ന പക്ഷം കാമ്പസുകളില്‍ നിന്നും ഇന്നവേഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അനേകം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയും.മാത്രമല്ല, കാമ്പസുകളില്‍ നിന്ന് തന്നെ സാങ്കേതിക രംഗത്തെ സംരംഭകരെ വാര്‍ത്തെടുക്കാനും സാധിക്കും.ഇതെല്ലം സാധ്യമാകണമെങ്കില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ കൂട്ടിയിണക്കിക്കൊണ്ടുള്ള ബോധപൂര്‍വമായ ഒരു ഇടപെടല്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണം.

2 .പൊതുവെ കേള്‍ക്കുന്ന ഒരു പരാതിയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ഇത്രയേറെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഇന്‍ഡസ്ട്രി ഇന്റെറാക്ഷന്‍ ലഭിക്കുന്നില്ല എന്നത്. എന്താണ് ഇതിനുള്ള കാരണം?

കേരളത്തെ സംബന്ധിച്ചിടത്തോളം എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലകള്‍ തീയററ്റിക്കല്‍ പഠനത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയാണ്. ഇന്‍ഡസ്ട്രി ഇന്റെറാക്ഷന്‍ സിലബസ് അനുശാസിക്കുന്നുണ്ട് എങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനുനേരെ കണ്ണടക്കുന്നു. വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കി തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രിയിലെ നിലവിലെ സാഹചര്യങ്ങള്‍ കണ്ടു മനസിലാക്കാന്‍ സാഹചര്യം ഒരുക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയാണ്. എന്നാല്‍ എന്തുകൊണ്ടോ അവര്‍ ബോധപൂര്‍വം ഇതില്‍ നിന്നും ഒഴിഞ്ഞു നിക്കുന്നു. മാത്രമല്ല, സാമൂഹികമായ ഒരു ചുമതലയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രി ഇന്റെറാക്ഷന് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കിനല്‍കുന്നതില്‍ വ്യവസായ സ്ഥാപനങ്ങളും വിമുഖത കാണിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പരിചയക്കുറവ് മൂലം തങ്ങളുടെ റിസോഴ്‌സിന് കോട്ടം തട്ടുമോ എന്ന ഭയമാണ് ഇതിനുള്ള പ്രധാന കാരണം. ഈ അവസ്ഥമൂലം ഏറെ കഷ്ടപ്പെടുന്നത് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളാണ്. അവര്‍ ഇപ്പോഴും പിന്തുടരുന്നത് 7 8 വര്‍ഷം പഴക്കമുള്ള സിലബസ് ആണ്. യാഥാര്‍ഥ്യം അവര്‍ പഠിച്ചതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. അപ്പോള്‍ നേരിട്ടുള്ള ഒരു ഇന്‍ഡസ്ട്രി ഇന്റെറാക്ഷന്‍ ലഭിക്കാത്ത പക്ഷം ഈ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. വ്യാവസായിക സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ഇഡസ്ട്രിയല്‍ വിസിറ്റ് ,സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്.

3.ഇന്‍ഡസ്ട്രി ഇന്റെറാക്ഷന്‍സ് ലഭ്യമാക്കുന്നതില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം എത്രമാത്രമാണ് ?

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യുകയാണ് എങ്കില്‍ മുന്നില്‍ നില്‍ക്കുന്നത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ് എന്ന് പറയാം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധനമായും സിലബസ് പ്രകാരമുള്ള തിയറി ക്‌ളാസുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ശ്രദ്ധ നല്‍കുന്നത്. ഈ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ഫണ്ടുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ് അതിനാല്‍, സ്വന്തം നേതൃത്വത്തില്‍ ഇന്‍ഡസ്ട്രി ഇന്റെറാക്ഷനുകള്‍ നടത്തുന്നതിനുള്ള കഴിവ് താരതമ്യേന കുറവാണ്. എന്നാല്‍ സ്വകാര്യമേഖലയെ സംബന്ധിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തേണ്ടതും വിദ്യാര്‍ത്ഥികളെ ഇന്‍ഡസ്ട്രി റെഡി ആക്കേണ്ടതും അവരുടെ നിലനില്പ്പിന്റെ കൂടി ആവശ്യമാണ്. ഫിസാറ്റ് വേറിട്ട് നില്‍ക്കുന്നത് ഇവിടെയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ നമുക്ക് മാതൃകയാക്കാം. വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സംസ്ഥാനങ്ങളാണ് ഇവ.

4 .വിദ്യാര്‍ത്ഥികളെ ഇന്‍ഡസ്ട്രി റെഡി ആകുന്നതിന് ഏത് തരത്തിലുള്ള ഇടപെടലുകളാണ് വേണ്ടത്?

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇക്കാര്യത്തില്‍ ഇടപെടണം. നിലവിലെ സ്ഥിതി അനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിയമനിര്‍മാണം നടത്തുന്നുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നില്ല. അധ്യാപകരുമായി ക്രോഡീകരിച്ച് ഇന്ഡസ്ട്രിയുമായി ഏതെല്ലാം തരത്തില്‍ വിദ്യാര്‍ത്ഥികളെ ബന്ധിപ്പിക്കാന്‍ ആകും എന്നതിനെ പറ്റി ഒരു ധാരണ ഉണ്ടാക്കാന്‍ കഴിയണം. ഇതിന് പുറമെ സര്‍ക്കാരിന്റെ പ്രതിനിധികള്‍, യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു ഗവേര്‍ണിംഗ് ബോഡി ആവിഷ്‌കരിക്കണം. ഇവര്‍ ഒരു പ്രത്യേക ഇടവേളകളില്‍ സമ്മേളിച്ച് എങ്ങനെ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാം എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും അനിവാര്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം.ഇക്കാര്യത്തില്‍ രാജ്യത്തെ പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മാതൃകയാക്കാവുന്നതാണ്. മികച്ച അക്കാദമിക് വിദഗ്ദരുടെ സഹായവും ഇക്കാര്യത്തില്‍ മുതല്‍ക്കൂട്ടാകും.

5 . സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും കേരളം രാജ്യത്തിന്റെ എഡ്യു ഹബ് എന്ന തലത്തിലേക്ക് ഇനിയും ഉയര്‍ന്നിട്ടില്ല, ഇതിന്റെ കാരണം എന്നതാണ്?

വിദ്യാഭ്യാസരംഗത്തെ സാധ്യതകളെ നമ്മള്‍ പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല എന്ന് വ്യക്തമാകുന്നത് ഇവിടെയാണ്. വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസരംഗത്ത് കേരളത്തിന് അനന്ത സാധ്യതകളാണ് ഉള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം, ലഭ്യമായ റിസോഴ്‌സ് പൂര്‍ണമായും വിനിയോഗിച്ചിട്ടില്ല എന്ന് വേണം പറയാന്‍. കമ്യൂണിക്കേഷന്‍ സ്‌കില്ലിന്റെ അഭാവം, റിസര്‍ച്ചിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത്, കഴിവുറ്റ അധ്യാപകരുടെ കുറവ്, ഇന്നവേഷന് പ്രാധാന്യം നല്‍കാത്തത്ത് തുടങ്ങി പരിഹരിക്കാന്‍ കഴിയുന്ന അനവധി പ്രശ്‌നങ്ങളാണ് ഈ മേഖലയെ ചുറ്റിപ്പറ്റിയുള്ളത്. കഴിവുറ്റ അധ്യാപകരെ വളര്‍ത്തിയെടുക്കുന്നതില്‍ ഓരോ വിദ്യഭ്യാസ സ്ഥാപനവും മുന്‍കൈ എടുക്കണം. ഇന്‍ഡസ്ട്രിയില്‍ അനുദിനം ഉണ്ടാകുന്ന മാറ്റത്തിന് അനുയോജ്യമായ രീതിയില്‍ അധ്യാപകര്‍ അപ്‌ഡേറ്റ് ആയിക്കൊണ്ടിരിക്കണം. ഗവേഷണത്തിനും ഇന്നവേഷനും ഒക്കെ പ്രാധാന്യം നല്‍കി ഇതിനുള്ള സാഹചര്യം ഒരുക്കേണ്ടത് കോളേജ് അധികൃതര്‍ തന്നെയാണ്. രാജ്യാന്തര നിലവാരമുള്ള അധ്യാപകര്‍ തന്നെയാണ് വിദ്യാഭ്യാസരംഗത്തിന്റെ മുതല്‍ക്കൂട്ട് എന്ന് നാം തിരിച്ചറിയണം.

6. ഈ ഒരു സാഹചര്യത്തില്‍ ഓട്ടോണമസ് സ്റ്റാറ്റസ് എന്ന ആശയത്തെ എങ്ങനെ നോക്കിക്കാണുന്നു?

എന്റെ അഭിപ്രായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓട്ടോണമസ് സ്റ്റാറ്റസ് നല്‍കുക എന്നത് വളരെ മികച്ച നടപടിയാണ് അത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗുണനിലവാരം ഉറപ്പ് വരുത്താനും ഹയര്‍ അതോറിറ്റിയുടെ നൂലാമാലകള്‍ ഇല്ലാതെ ആവശ്യമായത് പരിഷ്‌ക്കരണ നടപടികള്‍ കൊണ്ടുവരുന്നതിനും ഓട്ടോണമസ് സ്റ്റാറ്റസ് സഹായിക്കും.എന്നാല്‍ ഇതിന് അക്കാദമിക് ഓട്ടോണമിയും അഡ്മിനിസ്‌ട്രേറ്റിവ് ഓട്ടോണമിയും ലഭിക്കണം. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ സംഘടിപ്പിക്കാന്‍ സ്ഥാപനത്തിനാകും. സാമൂഹിക പ്രതിബദ്ധതയോടെ കുട്ടികളെ വളര്‍ത്താനും വിദേശ സര്‍വകലാശാലയുമായി സഹകരിച്ച് സ്റ്റുഡന്റ്,ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ നടത്താനും മറ്റും ഓട്ടോണമസ് സ്റ്റാറ്റസ് നല്‍കുന്നതുകൊണ്ട് സാധിക്കും.

നിലവില്‍ സിലബസ് അപ്‌ഡേഷന്‍ എന്നത് പേരിനു മാത്രം നടത്തുന്ന ഒരു ചടങ്ങാണ്. അഞ്ചും ആറും വര്‍ഷമെടുത്താണ് സിലബസ് അപ്‌ഡേഷന്‍ നടക്കുന്നത്. നാം നാളെയുടെ സാധ്യതകളെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സിലബസ് തയ്യാറാക്കേണ്ടത്. ഇതിനായി ഒരു സിലബസ് പരിഷ്‌ക്കരണ കമ്മിറ്റിയെ നിയമിക്കണം. ഓരോ അധ്യയന വര്‍ഷവും സിലബസില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഇവര്‍ക്ക് ധാരണയുണ്ടാകണം.സിലബസ് നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് വേണ്ട ഗവേഷണ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സര്‍വ്വകലാശാലകള്‍ ഇത്തരത്തില്‍ ഗവേഷണ വിഭാഗം ഉണ്ടാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.

7.സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോഴും 7 8 വര്‍ഷം പഴക്കമുള്ള സിലബസാണ് പിന്തുടരുന്നത് എന്ന് താങ്കള്‍ പറഞ്ഞല്ലോ, സിലബസ്സില്‍ സമയാനുസൃതമായ അപ്‌ഡേഷന്‍ വരുത്തുന്നതിനായി മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം എന്താണ്?

സര്‍വകലാശാലക്ക് ആണ് ഇത് സംബന്ധിച്ച ചിന്ത ആദ്യം വേണ്ടത്.നിലവില്‍ സിലബസ് അപ്‌ഡേഷന്‍ എന്നത് പേരിനു മാത്രം നടത്തുന്ന ഒരു ചടങ്ങാണ്. അഞ്ചും ആറും വര്‍ഷമെടുത്താണ് സിലബസ് അപ്‌ഡേഷന്‍ നടക്കുന്നത്. നാം നാളെയുടെ സാധ്യതകളെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സിലബസ് തയ്യാറാക്കേണ്ടത്. ഇതിനായി ഒരു സിലബസ് പരിഷ്‌ക്കരണ കമ്മിറ്റിയെ നിയമിക്കണം. ഓരോ അധ്യയന വര്‍ഷവും സിലബസില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഇവര്‍ക്ക് ധാരണയുണ്ടാകണം.സിലബസ് നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് വേണ്ട ഗവേഷണ സൗകര്യങ്ങള്‍ സര്‍വ്വകലാശാലകള്‍ ഉറപ്പ് വരുത്തണം. വിദേശ സര്‍വകലാശാലകളുടെ സിലബസുകള്‍, സിലബസ് പരിഷ്‌കരണ നടപടികള്‍ എന്നിവ ഇക്കാര്യത്തില്‍ പിന്തുടരാം. സിലബസ് മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായി എനിക്ക് തോന്നുന്നില്ല. എല്ലാവര്‍ഷവും ഈ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അക്കാദമിക് വിദഗ്ദരുടെ മുന്നില്‍ അവതരിപ്പിക്കപ്പെടണം.അതോടൊപ്പം അധ്യാപകര്‍ക്ക് കാലാനുസൃതമായ ട്രെയിനിംഗ് നല്‍കണം. ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ സംവിധാനവും ഇക്കൂട്ടത്തില്‍ നിര്‍ബന്ധമായും നിലവില്‍ വരണം. ഇത്തരത്തില്‍ ചിട്ടയായ ഒരു സംവിധാനം വന്നാല്‍ മാത്രമേ മേല്‍പ്പറഞ്ഞ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയു.

8 . വിദ്യാഭ്യാസ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം എത്രമാത്രം പുരോഗമിച്ചിട്ടുണ്ട് ?

ഇനിയുള്ള നാളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ ശാസ്ത്ര ശാഖകള്‍ക്ക് അവകാശപ്പെട്ടതാണ്. ഫിസാറ്റ് പ്രാധാന്യം നല്‍കുന്നതും അതിന് തന്നെയാണ്.10 ലക്ഷം രൂപ വിലമതിക്കുന്ന ത്രീഡി പ്രിന്റര്‍ 35000 രൂപ മാത്രം ചെലവില്‍ ഫിസാറ്റിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്. പഠനത്തില്‍ മാത്രമല്ല, വൈദ്യശാസ്ത്രരംഗത്തും വ്യാവസായിക രംഗത്തും എല്ലാം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ സഞ്ചരിക്കുന്നവരാണ്. വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ക്ക് അനുസൃതമായി ഓടിയെത്താന്‍ കഴിയാത്തത് ഇവിടുത്തെ അധ്യാപകര്‍ക്കാണ്. അധ്യാപകര്‍ ഈ രംഗത്ത് വിദ്യാര്‍ത്ഥികളേക്കാള്‍ ഒരു പടി പിന്നിലാണ്.ഫാബ് ലാബ് , സെമിനാറുകള്‍ തുടങ്ങിയവ ഒരു പരിധിവരെ ഈ അന്തരം മറികടക്കാന്‍ സഹായിക്കും. അധ്യാപകര്‍ എന്നും പഠിച്ചുകൊണ്ടിരിക്കണം എന്നതാണ് അനിവാര്യമായ കാര്യം. ഫിസാറ്റ് ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്നവേഷന്‍ തുടങ്ങിയവയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

ഇനിയുള്ള നാളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , റോബോട്ടിക്‌സ് തുടങ്ങിയ ശാസ്ത്ര ശാഖകള്‍ക്ക് അവകാശപ്പെട്ടതാണ്. പഠനത്തില്‍ മാത്രമല്ല, വൈദ്യശാസ്ത്രരംഗത്തും വ്യാവസായിക രംഗത്തും എല്ലാം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ സഞ്ചരിക്കുന്നവരാണ്. വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ക്ക് അനുസൃതമായി ഓടിയെത്താന്‍ കഴിയാത്തത് ഇവിടുത്തെ അധ്യാപകര്‍ക്കാണ്

9. ആഗോളതലത്തില്‍ കേരളം ശ്രദ്ധിക്കപ്പെടുന്നത് ഏത് വിദ്യാഭ്യാസ മേഖലയിലൂടെയായിരിക്കും?

തീര്‍ച്ചയായും അത് സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തന്നെയാണ്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് അനന്ത സാധ്യതകള്‍ ആണ് ഉള്ളത്. ഹാര്‍ഡ്‌വെയര്‍ രംഗത്തും സോഫ്റ്റ്‌വെയര്‍ രംഗത്തും ഏറെ പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ നമുക്കുണ്ട്. സംസ്ഥാനത്തെ ഐടിഐകള്‍ ,എന്‍ജിനീയറിംഗ് കോളേജുകള്‍ എന്നിവയെല്ലാം ഇക്കാര്യത്തില്‍ മുതല്‍ക്കൂട്ടാകും.മാനേജ്‌മെന്റ് വിദ്യഭ്യാസരംഗം നേരിടുന്ന പ്രധാന പ്രശ്‌നം ആവശ്യമായ ഇഡസ്ട്രി ഇന്റെറാക്ഷന്‍ ലഭിക്കാത്തതും സിലബസില്‍ കാലാനുസൃതമായ അപ്‌ഡേഷന്‍ ഇല്ലാത്തതും ആണ്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ആണെങ്കില്‍ സീറ്റുകളും കുറവാണ്. എന്നാല്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസരംഗത്തിന്റെ കാര്യം അങ്ങനെയല്ല. കേരളത്തില്‍ ആവശ്യത്തിലധികം എന്‍ജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവയില്‍ പലതും ആഗോള നിലവാരം പുലര്‍ത്തുന്നവയുമാണ്. ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ കമ്മറ്റി നിര്‍ദേശിക്കുന്ന ഗുണനിലവാരങ്ങള്‍ എല്ലാം പാലിക്കുന്നവയാണ് ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ഈ സാഹചര്യത്തില്‍ കേരളത്തെ രാജ്യത്തിന്റെ എഡ്യു ഹബ് എന്ന നിലയിലേക്ക് ഉയര്‍ത്തുന്നതിന് മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്നത് എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന് ആയിരിക്കും.

10 അഫോഡബിള്‍ എഡ്യുക്കേഷന്‍ എന്ന ആശയം കേരളത്തില്‍ എത്രമാത്രം ഫലപ്രദമാണ് ?

കേരളത്തിലെ വിദ്യാഭ്യാസരംഗം മറ്റു സംസ്ഥാനങ്ങളിലേതുമായി തട്ടിച്ചു നോക്കുമ്പോള്‍ അഫോഡബിള്‍ തന്നെയാണ്. എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് രംഗങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് മാത്രമാണ് ഈടാക്കുന്നത്. മെഡിക്കല്‍ രംഗത്ത് ഇപ്പോഴും ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമല്ല. മെഡിക്കല്‍ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാക്കുന്ന ഒരു പ്രധാന കാര്യം ഇതാണ്.

11 . 2020 ആകുമ്പോഴേക്കും വിദ്യാഭ്യാസ രംഗത്ത് വരണം എന്നാഗ്രഹിക്കുന്ന ഒരു പ്രധാന മാറ്റം എന്താണ്?

ഇവിടെ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമായി മന്തിസഭ തലത്തില്‍ തന്നെ ഒരു കമ്മിറ്റി വരണം. സ്റ്റുഡന്റ് പ്രോജക്റ്റുകള്‍ പഠിച്ച് വിലയിരുത്തി അനുയോജ്യമായ ഗൈഡന്‍സ് നല്‍കണം. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ആശയം സംരംഭം തുടങ്ങുന്നതിന് ചേര്‍ന്നതാണ് എങ്കില്‍ അതിനായുള്ള സഹായങ്ങള്‍ ചെയ്തു നല്‍കണം. ലൈസന്‍സ് നേടിയെടുക്കാന്‍, ഭൂമി കാണണ്ടെത്തല്‍, മൂലധന സമാഹരണം തുടങ്ങിയ കാര്യങ്ങളില്‍ ഈ കമ്മിറ്റി തികഞ്ഞ പിന്തുണ നല്‍കണം.അങ്ങനെ ചെയ്യുന്ന പക്ഷം മികച്ച രീതിയിലുള്ള മികച്ച വിദ്യാഭ്യാസരീതിയും സംരംഭകത്വവും പിന്തുടരാന്‍ നമുക്കാകും

Comments

comments

Categories: FK Special, Slider