എയ്‌റോബിക് ഫിറ്റ്‌നസ് ഭാഷാ വൈവിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

എയ്‌റോബിക് ഫിറ്റ്‌നസ് ഭാഷാ വൈവിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

നടത്തം, ഓട്ടം, സൈക്ലിംഗ് തുടങ്ങിയ എയ്‌റോബിക് വ്യായാമങ്ങള്‍ വിവിധ ആരോഗ്യ ആനൂകൂല്യങ്ങള്‍ നല്‍കുന്നതോടൊപ്പം പ്രായമായവരില്‍ വര്‍ദ്ധിച്ച് വരുന്ന ഭാഷാപരമായ കഴിവുകളുമായി എയ്‌റോബിക് ഫിറ്റ്‌നസ് ബന്ധപ്പെട്ടു കിടക്കുന്നതായാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. എയ്‌റോബിക് ഫിറ്റ്‌നസ് എന്നിവയെക്കുറിച്ച് ധാരാളം കണ്ടെത്തലുകള്‍ ഉണ്ട്. ഫിറ്റ്‌നസ് ഭാഷാ വൈവിധ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ബിര്‍മിങ്ഗാം സര്‍വ്വകലാശാലയിലെ എഴുത്തുകാരനായ കാട്രിയന്‍ സെഗേര്‍ട്ട് ആണ്. നടത്തം, ഓട്ടം സൈക്ലിംഗ് പോലുള്ളവ സ്ഥിരമായി ചെയ്യുന്നവരില്‍ പ്രായം കൂടിയാലും അവരില്‍ ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. വ്യായാമം സ്ഥിരമായി ചെയ്യുന്നതും ചെയ്യാത്തതുമായ 67 നും 70 നു മിടയില്‍ പ്രായമുള്ള ആളുകളെ വിശകലനം ചെയ്തതിന്റെ ഭാഗമായാണ് ഈ കണ്ടെത്തല്‍. വ്യായാമം ചെയ്യാത്ത ആളുകളില്‍ മെമ്മറിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പ്രായമാവുന്നതോടെ ഓര്‍മ്മക്കുറവ് പോലുള്ള രോഗങ്ങള്‍ പിടിപെട്ട് വാക്കുകള്‍ പോലും മറന്ന് ശരിക്ക് സംസാരിക്കാന്‍ പോലും കഴിയാതെ ആവുകയാണ് പലരും. കൃത്യമായ വ്യായാമം ശീലിച്ചു പോരുന്നവരില്‍ ഇത് ഉണ്ടാകില്ല.

Comments

comments

Categories: Health