സോനം കപൂര്‍ വിവാഹിതയായി

സോനം കപൂര്‍ വിവാഹിതയായി

ബോളിവുഡ് സുന്ദരി സോനം കപൂര്‍ വിവാഹിതയായി. വ്യവസായിയായ ഡല്‍ഹി സ്വദേശി ആനന്ദ് അഹൂജയാണ് വരന്‍. ലളിതമായ ചടങ്ങില്‍ നടത്തിയ വിവാഹത്തിന്റെ സത്കാര പരിപാടികളും മറ്റും ചൊവ്വാഴ്ച രാത്രി മുംബൈ ലീല ഹോട്ടലില്‍ വെച്ച് നടത്തും. സോനത്തിന്റെ ആന്റി കവിത സിങിന്റെ ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍ വെച്ചയിരുന്നു സിഖ് മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടന്നത്. നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സോനവും അഹൂജയും വിവാഹിതരായത്.

Comments

comments

Categories: FK News
Tags: Sonam kapoor