കൊച്ചിയില്‍ ബാറുകളില്‍ റെയ്ഡ്

കൊച്ചിയില്‍ ബാറുകളില്‍ റെയ്ഡ്

കൊച്ചി: കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നഗരത്തിലെ രണ്ടു ബാറുകളില്‍ ക്രമക്കേട് കണ്ടെത്തിയ സംഘം ബാറുടമകള്‍ക്കെതിരെയും മറ്റ് 10 പേര്‍ക്കെതിരെയും കേസെടുത്തു.

കലൂര്‍ ലാന്‍ഡ് മാര്‍ക്ക്, ഇടപ്പള്ളി മാന്‍ഷന്‍ എന്നീ ബാറുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസന്‍സിനു വിരുദ്ധമായി അധികം കൗണ്ടറുകളിലൂടെ വില്പന നടത്തിയെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

Comments

comments

Categories: More