നിസ്സാന്‍ ടെറാനോ സ്‌പോര്‍ട് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി ; വില 12.22 ലക്ഷം രൂപ

നിസ്സാന്‍ ടെറാനോ സ്‌പോര്‍ട് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി ; വില 12.22 ലക്ഷം രൂപ

83.8 ബിഎച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രം ലഭിക്കും

ന്യൂഡെല്‍ഹി : ടെറാനോയുടെ സ്‌പെഷല്‍ എഡിഷനായ ടെറാനോ സ്‌പോര്‍ട് നിസ്സാന്‍ ഇന്ത്യ വിപണിയിലെത്തിച്ചു. 12,22,260 രൂപയാണ് വില. സ്‌പെഷല്‍ എഡിഷന്‍ ആയതിനാല്‍ പ്രീമിയം ലുക്ക് ലഭിക്കുന്നതിനാവശ്യമായ ഭേദഗതികളെല്ലാം എസ്‌യുവിയുടെ എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുണ്ട്. ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം ലഭിച്ചു എന്നത് എടുത്തുപറയാവുന്ന പുതുവിശേഷമാണ്. വൈറ്റ് ബോഡിയുടെ റൂഫ്, പില്ലറുകള്‍ എന്നിവ കറുപ്പ് നിറത്തിലാണ്. വീല്‍ ആര്‍ച്ചുകളിലെ ക്ലാഡിംഗ് പുതിയതു തന്നെ. ഹുഡ്, ഫെന്‍ഡറുകള്‍, റിയര്‍ ഡോര്‍ സില്‍ എന്നിവിടങ്ങളില്‍ ചുവന്ന സ്‌ട്രൈപ്പുകള്‍ കാണാം. ക്രിംസണ്‍ നിറത്തിലുള്ള നൂലുകളാല്‍ തുന്നിയ സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകളില്‍ ക്രിംസണ്‍ നിറ സാന്നിധ്യം എന്നിവ ആരെയും ആകര്‍ഷിക്കും.

ഓള്‍-ന്യൂ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വളരെ ബോള്‍ഡാണെന്ന് നിസ്സാന്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജെറോം സൈഗോട്ട് പറഞ്ഞു. സ്‌പോര്‍ടി എക്‌സ്റ്റീരിയറുകളും സ്മാര്‍ട്ട്, ലക്ഷൂറിയസ് ഡുവല്‍ ടോണ്‍ ഇന്റീരിയറുകളും ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വമ്പന്‍ പാക്കേജാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാവുന്ന നിസ്സാന്‍ കണക്റ്റ് ടെറാനോ സ്‌പോര്‍ടില്‍ പ്രധാന ഫീച്ചറാണ്. ജിയോ ഫെന്‍സിംഗ്, സ്പീഡ് അലര്‍ട്ട്, നിയര്‍ബൈ പിറ്റ് സ്റ്റോപ്പുകള്‍, ലൊക്കേറ്റ് മൈ കാര്‍, ഷെയര്‍ മൈ കാര്‍ ലൊക്കേഷന്‍ തുടങ്ങി അമ്പതിലധികം ഫീച്ചറുകളാണ് നിസ്സാന്‍ കണക്റ്റ് എന്ന ഇന്‍ഫര്‍മേഷന്‍ & കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്‌ഫോം കാഴ്ച്ചവെയ്ക്കുന്നത്. ടെറാനോ സ്‌പോര്‍ട് വാങ്ങുമ്പോള്‍ മൂന്ന് വര്‍ഷത്തേയ്ക്ക് സൗജന്യ നിസ്സാന്‍ കണക്റ്റ് സേവനങ്ങള്‍ നല്‍കുമെന്ന് നിസ്സാന്‍ പ്രഖ്യാപിച്ചു.

ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം ലഭിച്ചു എന്നത് എടുത്തുപറയാവുന്ന പുതുവിശേഷമാണ്. വൈറ്റ് ബോഡിയുടെ റൂഫ്, പില്ലറുകള്‍ എന്നിവ കറുപ്പ് നിറത്തിലാണ്

ഇരട്ട എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കുകള്‍ (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക് അസിസ്റ്റ്, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്റ്റിയറിഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നീ സ്റ്റാന്‍ഡേഡ് ടെറാനോയിലെ ഫീച്ചറുകള്‍ ടെറാനോ സ്‌പോര്‍ടിലും നല്‍കി. എക്‌സ്എല്‍ (ഒ), എക്‌സ്‌വി ഡി വേരിയന്റുകളുടെ അതേ വിലയാണ് ടെറാനോ സ്‌പോര്‍ടിന് നിശ്ചയിച്ചത്. സ്‌പെഷല്‍ എഡിഷന്‍ ആയതിനാല്‍ പരിമിത എണ്ണം ടെറാനോ സ്‌പോര്‍ട് മാത്രം നിര്‍മ്മിക്കും. 83.8 ബിഎച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് നിസ്സാന്‍ ടെറാനോ സ്‌പോര്‍ട് സ്‌പെഷല്‍ എഡിഷന്‍ വാങ്ങാന്‍ കഴിയുന്നത്.

Comments

comments

Categories: Auto