ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ ബിജഎപി എംഎല്‍എയ്ക്ക് ജയില്‍മാറ്റം

ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ ബിജഎപി എംഎല്‍എയ്ക്ക് ജയില്‍മാറ്റം

 

ഉന്നാവോ: ഉന്നാവോ കൂട്ട മാനഭംഗക്കേസില്‍ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ജയില്‍ മാറ്റി. സീതാപൂര്‍ ജയിലിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. സെന്‍ഗാറിന്റെ ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതെതുടര്‍ന്നാണ് നടപടി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പതിനേഴുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് നല്കിവന്ന വൈ കാറ്റഗറി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Comments

comments

Categories: FK News
Tags: kuldeep