ജെസ്‌ന കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല

ജെസ്‌ന കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസന്വേഷണ ചുമതല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെസ്‌ന മരിയ ജയിംസിനെയാണ് മാര്‍ച്ച് 22 മുതലാണ് കാണാതായത്.

അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേളേജ് അധികൃതര്‍ തയ്യാറാക്കിയ നിവേദനം കാഞ്ഞിരപ്പള്ളി ബിഷപ്പിന് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ജെസ്‌നയെ കണ്ടെത്തുന്നതിനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. കാണാതായ സമയം മുതല്‍ ലോക്കല്‍ പോലീസ് നടത്തിയ തിരച്ചില്‍ ഫലം കണ്ടിരുന്നില്ല. ബന്ധുക്കള്‍ നല്‍കിയ മൊഴിയനുസരിച്ച് അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്. ജെസ്‌നയെ കണ്ടെത്തുന്നതിനായി ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ മൗനജാഥ നടത്തിയിരുന്നു.

Comments

comments

Categories: Current Affairs