ബൗളിംഗ് കരുത്തില്‍ ബാഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

ബൗളിംഗ് കരുത്തില്‍ ബാഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

 

ഹൈദരാബാദ്: ബൗളിംഗ് മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇതോടെ ഐപിഎല്ലില്‍ പതിനൊന്നാം സീസണിലെ പ്ലേഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 146 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് 141 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും ബൗളര്‍മാരുടെ മികച്ച പ്രകടനം ഹൈദരാബാദിന് തുണയാവുകയായിരുന്നു.

Comments

comments

Categories: Sports
Tags: IPL