ഫേസ്ബുക്കിന്റെ ഡേറ്റിംഗ് ആപ്പില്‍ പരസ്യമുണ്ടാകില്ല

ഫേസ്ബുക്കിന്റെ ഡേറ്റിംഗ് ആപ്പില്‍ പരസ്യമുണ്ടാകില്ല

കാലിഫോര്‍ണിയ: ഈ വര്‍ഷം ഫേസ്ബുക്കിന്റെ F8 2018 ഡവലപ്പര്‍ കോണ്‍ഫറന്‍സിലെ ഏറ്റവും ശ്രദ്ധ നേടിയ പ്രഖ്യാപനം, കമ്പനി ഉടന്‍ ഫേസ്ബുക്കില്‍ സല്ലപിക്കാനുള്ള ഡേറ്റിംഗ് ആപ്പ് അവതരിപ്പിക്കുമെന്നതായിരുന്നു. ഈ പ്രഖ്യാപനം പലരേയും ഞെട്ടിച്ചു. കാരണം, കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി കമ്പനികള്‍ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കപ്പെട്ടിരിക്കുമ്പോഴാണു ഫേസ്ബുക്ക് പ്രഖ്യാപനം നടത്തിയത്. എന്നിരുന്നാലും, ഫേസ്ബുക്ക് ഡേറ്റിംഗ് ആപ്പുമായി മുന്നോട്ടു പോകാന്‍ തന്നെയാണു തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണങ്ങള്‍ക്കു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡേറ്റിംഗ് ആപ്പ് ലോഞ്ച് ചെയ്യുമെന്നും അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിന്റെ ഈ ആപ്പിന് പക്ഷേ ഒരു പ്രത്യേകതയുണ്ട്. അത് പരസ്യമുണ്ടാകില്ലെന്നതാണ്. അനുയോജ്യമായ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനായി ഫേസ്ബുക്ക് യൂസര്‍ ഡാറ്റ ഈ ആപ്പിലൂടെ ശേഖരിക്കുമെങ്കിലും പരസ്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യില്ലെന്നു കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Comments

comments

Categories: FK Special, Slider