ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ്സ് പിന്‍വലിച്ചു

ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ്സ് പിന്‍വലിച്ചു

 

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് നെതിരായ ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ്സ് പിന്‍വലിച്ചു. ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെയായിരുന്നു കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് സംബന്ധിച്ച ഉത്തരവ് കാണണമെന്ന് കോണ്‍ഗ്രസ്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു, അല്ലാത്ത പക്ഷം ഹര്‍ജിയുമായി മുന്നോട്ട് പോകാനാകില്ലെന്നും അറിയിക്കുകയായിരുന്നു. എംപിമാരായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹര്‍ഷദ്‌റായ് യജ്‌നിക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് പിന്മാറിയത്.

 

 

Comments

comments

Categories: FK News
Tags: impeachment