രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാഹിയില്‍ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും തുടര്‍നടപടികള്‍ക്കുമായി ഡിജിപിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മാഹിയിലെ പൊലിസിന് എന്തെങ്കിലും വിധേനയുള്ള സഹായങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ അത് സജ്ജമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News

Related Articles